Perth (Australia)◾: ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്കായി എത്തിയ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും പാക് ആരാധകരുടെ സ്നേഹോഷ്മളമായ സ്വീകരണം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പങ്കെടുക്കുന്നതിന് വേണ്ടി പെർത്തിൽ എത്തിയപ്പോഴാണ് വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ഓട്ടോഗ്രാഫുകൾ പാകിസ്ഥാൻ ആരാധകർ സ്വന്തമാക്കിയത്. ഇരുവരും വിനയത്തോടെയാണ് ആരാധകരോട് പ്രതികരിച്ചത്.
ആർ സി ബി ടീമിന്റെ കടുത്ത ആരാധകനായ പാക് പൗരൻ, ഇരുവർക്കും തൻ്റെ ഇഷ്ട ടീമിന്റെ ജേഴ്സിയിൽ ഓട്ടോഗ്രാഫ് നൽകണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് കോഹ്ലി ആദ്യം ആർ സി ബിയുടെ ജേഴ്സിയിലും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിലും ഓട്ടോഗ്രാഫ് നൽകി. ഇതിനു പിന്നാലെ രോഹിത് ശർമ്മ ബസ്സിൽ നിന്ന് ഇറങ്ങിവന്ന് ആരാധകന് ഓട്ടോഗ്രാഫ് നൽകി അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
കറാച്ചി സ്വദേശിയായ സാഹിലാണ് ആർ സി ബി ടീമിന്റെ കടുത്ത ആരാധകൻ. കോഹ്ലിയും രോഹിത്തും എളിമയുള്ളവരാണെന്ന് സാഹിൽ അഭിപ്രായപ്പെട്ടു. വിദേശ സാഹചര്യങ്ങളിൽ ടീമിൻ്റെ പ്രകടനം വിലയിരുത്തുന്നതിനാൽ ഈ പര്യടനം ഇന്ത്യക്ക് വളരെ നിർണായകമാണ്.
ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് കോഹ്ലിയും രോഹിതും ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്. ഓസ്ട്രേലിയയിൽ ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ ആദ്യം മൂന്ന് ഏകദിന മത്സരങ്ങളിലും പിന്നീട് അഞ്ച് ടി20 മത്സരങ്ങളിലും കളിക്കും.
🚨 A lucky fan of Virat Kohli from Karachi got his RCB jersey signed by the star batter. @rohitjuglan @ThumsUpOfficial #ViratKohli #TeamIndia #AUSvsIND #CricketFans pic.twitter.com/gujRTYbwee
— RevSportz Global (@RevSportzGlobal) October 16, 2025
Story Highlights: Virat Kohli and Rohit Sharma greeted by Pakistani fans in Australia, signing autographs on RCB and Indian jerseys.