ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.

Anjana

ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നു
ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നു

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും
അതൃപ്തി രേഖപ്പെടുത്തി.

 എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടർന്നാണ് തീരുമാനം. പുനർ സംഘടനയ്ക്ക് നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കോട്ടയം, എറണാകുളം, മലപ്പുറം,വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ ജില്ലാ അധ്യക്ഷൻ മാറ്റാനാണ് നീക്കം.
 വി വി രാജേഷ് തിരുവനന്തപുരത്തുനിന്നും മാറാൻ സന്നദ്ധത അറിയിച്ചെങ്കിലും ഉടൻ മാറ്റം വേണ്ടെന്ന നിലപാടിലാണ് കോർ കമ്മിറ്റി.

 അതേസമയം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനെതിരെ ബിജെപി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അടക്കം യോഗത്തിൽ ചർച്ച ചെയ്തു. 35 സീറ്റ് എന്ന പരാമർശവും ഏകപക്ഷീയമായ നിലപാടും തിരിച്ചടിച്ചെന്ന് വിമർശനങ്ങൾ ഉയർന്നു.

 ബിജെപിയുടെ പഞ്ചായത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിൽ എന്നും മുഴുവൻസമയ പ്രവർത്തകരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ നിർദ്ദേശങ്ങൾ വന്നു.

Story Highlights: Metroman and Jacob Thomas against BJP.