നടി മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ; പ്രതികരണം.

Anjana

മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ
മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ

നടി മേഘ്ന രാജും കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

 വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് 
പ്രഥം. സാമ്പത്തിക ലാഭത്തിനായി വാർത്തകൾ കെട്ടി ചമയ്ക്കുന്നവരെ നിയമപരമായി നേരിടുമെന്ന് പ്രഥം രൂക്ഷമായി പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 യൂട്യൂബ് ചാനലിന്റെ ദൃശ്യങ്ങൾ അടക്കം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് നടൻ പ്രതികരിച്ചത്. ആദ്യം താൻ കണ്ടില്ലെന്ന് നടിച്ചെന്നും എന്നാൽ 2.70 ലക്ഷം ജനങ്ങൾ വീഡിയോ കണ്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഘ്നയുടെ ഭർത്താവ് കന്നട നടൻ ചിരഞ്ജീവി സർജ 2020 ജൂൺ ഏഴിന് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു. നടന്റെ മരണസമയം ഗർഭിണിയായിരുന്ന മേഘ്ന ഒക്ടോബറിൽ ആൺകുഞ്ഞിന് ജന്മം നൽകി.

Story Highlights: Pratham Criticizes about false remarriage news.