ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രിയായി അധികാരമേറ്റു.

Anjana

ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രി
Photo Credit: ANI

ചരൺജിത് സിങ് ഛന്നി പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനോടൊപ്പം ഉപമുഖ്യമന്ത്രിമാരായി എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അതേസമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ചടങ്ങിൽ നിന്നും വിട്ടുനിന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിസിസി പ്രസിഡന്റും അമരിന്ദറിന്റെ എതിരാളിയുമായ നവജ്യോത് സിങ് സിദ്ദുവിന്റെ സുഹൃത്തുമായ ഛന്നിയെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനം വളരെ അപ്രതീക്ഷിതമായിരുന്നു. 

ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിലാണ് സത്യപ്രതിജ്ഞ നടന്നത്. എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.

Story highlight : Charanjit Channi Sworn In as Punjab Chief Minister.