താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയതോടെ പുതുതായി അധികാരമേറ്റ താലിബാൻ മേയർ കാബൂളിലെ വനിതാ മുൻസിപ്പൽ ജീവനക്കാരോട് വീട്ടിൽ തുടരാൻ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് താലിബാന്റെ വാദം. കൂടാതെ താലിബാനെതിരെ പ്രതികരിച്ച സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. സെക്കൻഡറി സ്കൂളുകൾ തുറന്ന് കുട്ടികളെയും പുരുഷ അധ്യാപകരെയും മാത്രം പ്രവേശിപ്പിച്ചു. സ്ത്രീകളെയും പെൺകുട്ടികളെയും പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് താലിബാൻ അറിയിച്ചത്.
കാബൂൾ മുൻസിപ്പാലിറ്റിയിൽ 3000 വനിതാ ജീവനക്കാരാണുള്ളത്. ഇതിൽ ചില സ്ത്രീകളെ മാത്രമായിരിക്കും ജോലിചെയ്യാൻ അനുവദിക്കുന്നത്. ഉദാഹരണമായി സ്ത്രീകളുടെ ടോയ്ലറ്റ് വൃത്തിയാക്കാൻ പുരുഷന്മാർക്ക് കഴിയില്ല. അതിനാൽ സ്ത്രീകളെ നിയോഗിക്കും. പുരുഷന്മാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികളെല്ലാം അവർ തന്നെ ചെയ്യുമെന്നും കാബൂൾ മേയർ പറഞ്ഞു.
താലിബാൻ അധികാരത്തിൽ എത്തിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ കടമകൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് സ്വതന്ത്ര മനുഷ്യാവകാശകമ്മീഷനും പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്റെ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം താലിബാൻ ഏറ്റെടുത്തതായി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
Story Highlights: Female employees should stay at home says Taliban.