കൊച്ചി◾: ഓണം ബമ്പര് ഒന്നാം സമ്മാനം വിറ്റ ഏജന്സിയെക്കുറിച്ചും സമ്മാനാര്ഹമായ ടിക്കറ്റ് നമ്പറും പുറത്ത്. വൈറ്റിലയിലെ ഭഗവതി ഏജന്സിയില് നിന്നാണ് ടിക്കറ്റ് വിറ്റത്. നെട്ടൂര് സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ ഭാഗ്യം വന്നിരിക്കുന്നത്. ഒന്നാം സമ്മാനമായ TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപ ലഭിക്കുക.
ലോട്ടറി വില്പനക്കാരനായ ലതീഷിന് ഇത് സന്തോഷം ഇരട്ടിയാക്കുന്ന നിമിഷങ്ങളാണ്. നെട്ടൂര് ഐഎന്ടിയുസി ജംഗ്ഷനിലാണ് ലതീഷ് കട നടത്തുന്നത്. രണ്ട് മാസം മുമ്പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോളത്തെ ഭാഗ്യനേട്ടം.
800 ടിക്കറ്റുകളാണ് ലതീഷ് ഓണം ബമ്പറിനായി എടുത്തിരുന്നത്. ഈ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്ഖി ഭവനില് വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
സമ്മാനാര്ഹമായ ടിക്കറ്റിന്റെ നമ്പറും മറ്റ് വിവരങ്ങളും അറിഞ്ഞ ലതീഷ് തൻ്റെ സന്തോഷം അറിയിച്ചു. ഏത് ടിക്കറ്റാണ്, ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഭഗവതി ഏജന്സിയില് നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് ഇത്ര വലിയ സമ്മാനം ലഭിച്ച വിവരം അറിയുന്നതെന്നും ലതീഷ് പറയുന്നു. ഇത് തന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് കൂട്ടിച്ചേര്ത്തു.
അതേസമയം, ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിവായിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ലതീഷിന്റെ ആഗ്രഹം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകൾ: TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TE 714250, TB 221372, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619 എന്നിവയാണ്.
മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ: TA 195990, TB 802404, TC 355990, TD 235591, TE 701373, TG 239257, TH 262549, TJ 768855, TK 530224, TL 270725, TA 774395, TB 283210, TC 815065, TD 501955, TE 605483, TG 848477, TH 668650, TJ 259992, TK 482295, TL 669171 എന്നിവയാണ്.
Story Highlights: Onam Bumper lottery first prize sold by Bhagavati Agency in Vytila.