കാബൂൾ : അഫ്ഗാനിൽ ശനിയാഴ്ച ആണ്കുട്ടികള്ക്കു മാത്രമായി സ്കൂള് തുറന്നു. ഒരു മാസത്തിനു ശേഷം സ്കൂളുകള് തുറന്നപ്പോൾ ഹൈസ്കൂള് വിദ്യാഭ്യാസത്തില്നിന്നും പെണ്കുട്ടികളെ വിലക്കിയിരിക്കുകയാണ് താലിബാന്‍.
7 മുതല്‍ 12 വരെയുള്ള ആണ്കുട്ടികള്ക്കുവേണ്ടിയാണ് ക്ലാസുകള് പുനരാരംഭിച്ചത്. മുഴുവൻ ആൺകുട്ടികളായ വിദ്യാർത്ഥികളും പുരുഷ അധ്യാപകരും വിദ്യാലയങ്ങളില് എത്തിച്ചേരണമെന്നാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അറിയിപ്പ്.
എന്നാൽ താലിബാൻ അധികാരമേറ്റ ശേഷം മുതൽ വീടുകളില് കഴിയുന്ന വിദ്യാര്ഥിനികളുടെയും അധ്യാപികമാരുടെയും കാര്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.
സര്വകലാശാലാ പഠനത്തിനായി പെൺകുട്ടികളെ അനുവദിക്കുമെന്ന് താലിബാന് ആവശ്യപ്പെടുമ്പോഴും അതിലൊരു അർഥമില്ലാത്ത തരത്തിൽ സെക്കന്ഡറി വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസവിദഗ്ധര് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ താലിബാന് നടപടികള് സ്ത്രീകൾക്കു മേല് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമെന്ന സൂചനയാണ് നൽകുന്നത്.
വനിതാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം മറ്റൊരു മന്ത്രാലയത്തിനു കൈമാറുകയും വനിതാകാര്യ മന്ത്രാലയത്തില് പ്രവേശിക്കുന്നതില് വനിതാ ജീവനക്കാര്ക്കു താലിബാൻ വിലക്കേര്പ്പെടുത്തുകയും ചെയ്തിരുന്നു. അവിടേയ്ക്ക് പുരുഷന്മാർക്ക് പ്രവേശനം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
Story highlight : Taliban ban girls from secondary education in Afghan.