കരൂർ ദുരന്തം: ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നിവ ലേഖകൻ

Karur disaster case

**ചെന്നൈ◾:** കരൂർ ദുരന്തത്തിൽ തമിഴക വെട്രிக் കഴകം (ടി വി കെ) നേതാക്കൾക്ക് തിരിച്ചടി. ടി വി കെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിൽ നേതാക്കൾ ഒളിച്ചോടിയ സംഭവം ഉൾപ്പെടെ വിജയ്ക്കും പൊലീസിനുമെതിരെ കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാതിരുന്ന നേതാവിൻ്റെ മനോനില ശരിയല്ലെന്നും, പാർട്ടി പ്രവർത്തകർ പോലും അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണത്തിന് നോർത്ത് സോൺ ഐജി അസ്റ ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാൻ കോടതി ഉത്തരവിട്ടത്. ദേശീയ സംസ്ഥാന പാതകളിൽ പാർട്ടി റാലികളും മറ്റ് പരിപാടികളും നടത്തുന്നതിന് ഹൈക്കോടതി മധുരൈ ബെഞ്ച് നിരോധനം ഏർപ്പെടുത്തി.

സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളുമടക്കം മരിച്ചുവീണപ്പോൾ നേതാവ് സ്ഥലത്ത് നിന്ന് മുങ്ങിയത് അംഗീകരിക്കാനാവത്തതാണ്. ഇതെന്ത് തരത്തിലുള്ള നേതാവാണ് എന്നും ഇതെന്ത് പാർട്ടിയാണ് എന്നും കോടതി ചോദിച്ചു. കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ചാണ് രൂക്ഷ വിമർശനം നടത്തിയത്.

സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചു. സർക്കാരിന് വിജയ്യോട് എന്തെങ്കിലും വിധേയത്വമുണ്ടോയെന്ന് കോടതി ചോദിച്ചു. പൊലീസിൻ്റെ നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ കോടതി തള്ളി. ടിവികെയുടെ ഹർജി ഇന്ന് കോടതി പരിഗണിച്ചില്ല.

അതേസമയം, ടി വി കെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയത് ടി വി കെക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിജയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.

“Story Highlights : Madras High Court rejects anticipatory bail plea of TVK \state office bearers”

Story Highlights: മദ്രാസ് ഹൈക്കോടതി ടിവികെ സംസ്ഥാന ഭാരവാഹികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.

Related Posts
കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
2026 Tamil Nadu election

നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, Read more

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
TVK executive committee

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി കമ്മിറ്റി Read more

കരുണയുടെ കൈത്താങ്ങുമായി വിജയ്: കരൂര് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്ശിച്ച് ടിവികെ അധ്യക്ഷന്
Karur disaster victims

കരൂരിലെ ദുരന്തത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്ക വെട്രിക് കഴകം അധ്യക്ഷന് വിജയ് മഹാബലിപുരത്ത് Read more

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ഇളയരാജയ്ക്ക് അനുകൂല വിധി
unauthorized song use

അനുമതിയില്ലാതെ തൻ്റെ പാട്ട് ഉപയോഗിച്ചതിനെതിരെ ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ അനുകൂല Read more

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം
Karur tragedy

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ ധനസഹായം നൽകുമെന്നും, Read more

കരൂർ അപകടം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയിൽ
Karur accident

കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ Read more

കറൂർ ദുരന്തം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ
Karur tragedy

കറൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ ടിവികെ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ടിവികെ അധ്യക്ഷൻ Read more

വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുത്ത് പൊലീസ്; ഹൈക്കോടതിയുടെ പരാമർശം നിർണ്ണായകമായി
Vijay campaign vehicle seized

മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്ന് വിജയിയുടെ പ്രചാരണ വാഹനം പോലീസ് പിടിച്ചെടുത്തു. കരൂരിൽ Read more

കരൂർ അപകടം: വിജയുടെ കാരവൻ പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
Karur accident case

കരൂർ അപകടത്തിൽ മദ്രാസ് ഹൈക്കോടതി നിർണ്ണായക ഉത്തരവിട്ടു. ടി വി കെ അധ്യക്ഷൻ Read more

കരൂർ ദുരന്തം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
Karur tragedy

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊതുസ്ഥലങ്ങളിലെ Read more