രാഷ്ട്രീയപരമായ നീക്കത്തെ വിമർശിച്ച് എഎപി രംഗത്ത്. ഡൽഹി സർക്കാർ ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് എഎപി വിമർശനവുമായി എത്തിയത്. ആർഎസ്എസിൻ്റെ ശരിയായ ചരിത്രം തന്നെ പഠിപ്പിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളിൽ സാമൂഹികബോധവും പൗരബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടി ആരംഭിക്കുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് ആർഎസ്എസ് പ്രത്യയശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആർഎസ്എസ് പഠനഭാഗമാകും.
എന്താണ് ആർഎസ്എസിൻ്റെ ചരിത്രമെന്ന് പറഞ്ഞ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പോകുന്നതെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജ് ചോദിച്ചു. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് എന്ത് സംഭാവനയാണ് നൽകിയതെന്നും എഎപി ചോദിച്ചു. മൗലിക കടമകളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ആര്എസ്എസ് ചരിത്രം പാഠ്യപദ്ധതിയില് ഉള്പ്പെടുത്താനുള്ള ഡല്ഹി സര്ക്കാരിന്റെ തീരുമാനത്തിനെതിരെ എഎപി രംഗത്ത് വന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചകൾക്ക് വഴിവെക്കുന്നു.
Story Highlights : AAP criticizes move to include RSS history in curriculum
Story Highlights: AAP criticizes Delhi government’s move to include RSS history in the curriculum, demanding the teaching of the “true” history of RSS and questioning its contributions to the freedom movement.