പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കണമെന്നും, കേടായവ ഉടൻ തന്നെ റിപ്പയർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരളാ പൊലീസ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സേനയാണെന്നും, അച്ചടക്കം ഉറപ്പാക്കി മുന്നോട്ട് പോകുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു. രാജ്യത്തെ വെല്ലുവിളികൾ കേരളത്തിലുണ്ട്.
പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഭീകരവാദ നീക്കങ്ങൾ കേരളം ജാഗ്രതയോടെ നേരിടുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് മുൻകൂട്ടി നടപടികൾ സ്വീകരിക്കുന്നുണ്ട്.
പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രങ്ങളാകണമെന്നും റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണം. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാറുണ്ട്.
മാവോയിസ്റ്റ് പ്രശ്നം കേരളം മികച്ച രീതിയിൽ നേരിട്ടു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കാഴ്ചപ്പാടുള്ള മഹാന്മാരാണെന്നും ഡിജിപി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിക്കും പിണറായി വിജയനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
പൊലീസ് മർദ്ദനം വ്യാപകമല്ലെന്നും ഡിജിപി വ്യക്തമാക്കി. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളാ പൊലീസ് നല്ല സേനയാണെന്നും അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്നും ഡിജിപി ആവർത്തിച്ചു. എല്ലാ സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കണം. ഒരു സിസിടിവി കേടായാൽ ഉടൻ തന്നെ റിപ്പയർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Story Highlights: DGP Ravada Chandrasekhar says strict action will be taken against police brutality.