ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ അറബ് ഇസ്ലാമിക രാജ്യങ്ങൾ സ്വാഗതം ചെയ്തു. അതേസമയം, സമാധാന കരാർ ഹമാസ് അംഗീകരിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾ പ്രശംസിച്ചു. ഗസ്സയുടെ പുനർനിർമ്മാണത്തിന് ഒരു ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും ട്രംപ് അറിയിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ 20 നിർദ്ദേശങ്ങൾ അടങ്ങിയ ഒരു സമാധാന കരാറാണ് അമേരിക്ക മുന്നോട്ടുവച്ചത്. ഈ നിർദ്ദേശങ്ങളെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് അമേരിക്ക ഈ കരാർ മുന്നോട്ടുവെച്ചത്. ഈ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗസ്സയെ സൈനിക മുക്തമാക്കുകയും, ഹമാസിനെ നിരായുധീകരിക്കുന്നതിനനുസരിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിക്കുകയാണെങ്കിൽ, ഹമാസിൻ്റെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവും കരാറിന് പിന്തുണ അറിയിച്ചു. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണമെന്നും, ഇങ്ങനെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കുമെന്നും കരാറിലെ പ്രധാന നിർദ്ദേശങ്ങളിൽപ്പെടുന്നു. സമാധാന കരാർ ഹമാസ് അംഗീകരിച്ചില്ലെങ്കിൽ, ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവർത്തിക്കാമെന്ന് ട്രംപ് പറയുകയുണ്ടായി. കൂടാതെ ഗസ്സയുടെ പുനർനിർമ്മാണത്തിന് തന്റെ അധ്യക്ഷതയിൽ ഒരു ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും ട്രംപ് അറിയിച്ചു.
അറബ്-ഗൾഫ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവനയിൽ ഡൊണാൾഡ് ട്രംപിനുള്ള അഭിനന്ദനം അറിയിച്ചു. മേഖലയിൽ സമാധാനം നടപ്പാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഈ സമിതിയിൽ അംഗമാകുമെന്നും മറ്റ് അംഗങ്ങളുടെ പേരുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
ഗസ്സയെ സൈനിക മുക്തമാക്കുന്നതിനും ഹമാസിനെ നിരായുധീകരിക്കുന്നതിനും ഉള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നതിനനുസരിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറും. അതേസമയം, ഹമാസ് ഈ കരാർ അംഗീകരിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും.
Story Highlights : Arab-Islamic Nations Welcome US-Proposed Gaza Ceasefire Deal