കരൂർ (തമിഴ്നാട്)◾: ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിക്കാനിടയായ സംഭവത്തിൽ വേദനയറിയിച്ച് വിജയ് രംഗത്ത്. ഹൃദയം തകർന്നുവെന്നും ദുഃഖം അറിയിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ ദുരന്തം അദ്ദേഹത്തിനു താങ്ങാനാവാത്തതും വിവരിക്കാൻ സാധിക്കാത്തതുമായ വേദനയാണ് നൽകുന്നതെന്ന് എക്സ് പോസ്റ്റിൽ കുറിച്ചു.
സംഭവത്തെ തുടർന്ന് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശനാണ് കേസ് അന്വേഷിക്കുന്നത്. അപകടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 67 പേർ ചികിത്സയിലാണ്. ഇവരിൽ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കൂടുതൽ പോലീസ് സേനയെ കരൂരിലേക്ക് അയക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരിന്റെ എല്ലാവിധ സഹായങ്ങളും അമിത് ഷാ ഉറപ്പുനൽകി.
இதயம் நொறுங்கிப் போய் இருக்கிறேன்; தாங்க முடியாத, வார்த்தைகளால் சொல்ல முடியாத வேதனையிலும் துயரத்திலும் உழன்று கொண்டிருக்கிறேன்.
கரூரில் உயிரிழந்த எனதருமை சகோதர சகோதரிகளின் குடும்பங்களுக்கு என் ஆழ்ந்த அனுதாபங்களையும், இரங்கலையும் தெரிவித்துக்கொள்கிறேன். மருத்துவமனையில் சிகிச்சை…
— TVK Vijay (@TVKVijayHQ) September 27, 2025
Story Highlights: Vijay expresses grief over the TVK rally stampede in Karur, where 38 people died.