മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി. ആദ്യ ഭാഗത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രമാണ് രണ്ടാം ഭാഗത്തിലെ നായകൻ. ‘വെൻ ലെജൻഡ്സ് ചിൽ’ എന്ന ടാഗ് ലൈനോടുകൂടി മൈക്കിൾ, ചാർളി എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള രംഗങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിൻ്റെ നിർമ്മാണം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഡൊമിനിക് അരുൺ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ‘വെൻ ലെജൻഡ്സ് ചിൽ’ എന്ന പേരിൽ ടൊവിനോയും, ദുൽഖറും തമ്മിൽ കള്ള് കുടിക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ഇതിൽ കേൾക്കാം.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ടൊവിനോ തന്നെയാണ് എന്ന സൂചനകളുണ്ട്. അവൻ വരും ചാത്തൻമാർ കൊണ്ടുവരും എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ചാപ്റ്റർ വണ്ണിലേക്ക് ലീഡ് ചെയ്യുന്ന നിരവധി സൂചനകളും ഇതിലുണ്ട്. കള്ളുകുടിച്ചാൽ താൻ ഫണ്ണാണെന്നും ടൊവിനോ പറയുന്നു.
ആഗസ്റ്റ് 28-ന് ഓണം റിലീസായിട്ടാണ് ‘ലോകം ചാപ്റ്റർ 1: ചന്ദ്ര’ തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
ചാത്തനായ ടൊവിനോ, ഒടിയനായ ദുൽഖറിനോട് “എന്നെ ഇടയ്ക്കൊക്കെ വിളിക്കടോ” എന്ന് പറയുന്നുണ്ട്. അതിന് ഒടിയൻ മറുപടി നൽകുന്നത് കള്ളുകുടിച്ചാൽ അറുബോറൻ ആയതുകൊണ്ട് വിളിക്കാൻ താല്പര്യമില്ല എന്നാണ്. എപ്പോഴും വിളിക്കേണ്ട ആവശ്യമില്ലെന്നും ഒരു അമ്പതോ നൂറോ കൊല്ലം കൂടുമ്പോൾ വിളിച്ചാൽ മതിയെന്നും ചാത്തൻ പറയുന്നു. തനിക്ക് 359 സഹോദരങ്ങൾ ഉണ്ടെന്നും ചാത്തൻ ഈ വീഡിയോയിൽ പറയുന്നുണ്ട്.
ചാപ്റ്റർ 1 ചന്ദ്രയാണെന്നും രണ്ടും മൂന്നും ചാപ്റ്ററുകൾ യഥാക്രമം മൈക്കിളും ചാർളിയുമായിരിക്കുമെന്നും കരുതുന്നു. അതേസമയം ചിത്രം സർവ്വകാല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. അതിനിടയിലാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവരുന്നത്.
Story Highlights: ടൊവിനോ തോമസ് നായകനായി ലോകം സിനിമയുടെ രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനം നടത്തി.