അനിൽകുമാറിൻ്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ

നിവ ലേഖകൻ

Thirumala Anil suicide case

തിരുവനന്തപുരം◾: തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കന്റോണ്മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. പൂജപ്പുര സി.ഐ, എസ്.ഐ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ബാങ്ക് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ കൂടുതലും ബിജെപി നേതാക്കൾക്കും സഹപ്രവർത്തകരായ കൗൺസിലർമാർക്കുമാണെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ വാക്ക് പോര് ശക്തമാവുകയാണ്. ലോണെടുത്ത് തിരിച്ചടക്കാത്തവരുടെ പട്ടികയിൽ ബിജെപി സംസ്ഥാന നേതാക്കൾ വരെയുണ്ട്.

അതേസമയം, അനിൽകുമാർ തെറ്റ് ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് എസ്. സുരേഷിന്റെ ഭാര്യ അഡ്വ. അഞ്ജനാ ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുൻ കൗൺസിലറും ബിജെപി നേതാവുമായ ഹരിശങ്കർ വിമർശനവുമായി രംഗത്തെത്തി. ഭരണസമിതി അംഗങ്ങളായ നേതാക്കൾ അനിലിനെ പിന്തുണച്ചില്ലെന്നും വിമർശനമുണ്ട്.

അനിൽകുമാറിൻ്റെ ആത്മഹത്യക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്ന് അദ്ദേഹത്തിൻ്റെ കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വലിയശാല ഫാം സൊസൈറ്റിയിൽ ഏഴ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ, വായ്പയെടുത്ത പലരും പണം തിരിച്ചടച്ചില്ല.

വായ്പ നൽകിയവരിൽ പലരും പണം തിരികെ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി, താൻ ഒറ്റപ്പെട്ടുപോയെന്നും പാർട്ടി നേതൃത്വവും സഹായിച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ അനിൽ എഴുതിയിട്ടുണ്ട്. അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.

Story Highlights: തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ.

Related Posts
തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ കഴുത്തുമുറിച്ച് മരിച്ച നിലയില്
Kannur jail death

കണ്ണൂര് സെന്ട്രല് ജയിലില് റിമാന്ഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് സ്വദേശി Read more

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Drug gang attack

തിരുവനന്തപുരത്ത് കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കും ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. പത്തിലധികം Read more

രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്കെതിരായ കേസിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചു. Read more

മെഡിക്കൽ കോളേജ് ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; സുരക്ഷ വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ
medical college attack

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. നൈറ്റ് ഡ്യൂട്ടിക്കിടെ Read more

ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിവെപ്പ്; എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണ ശ്രമം
Kappa case accused

തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. Read more

ആനന്ദ് കെ. തമ്പി ആത്മഹത്യ: ബിജെപി നേതാക്കൾ പ്രതികളാകാൻ സാധ്യതയില്ല, തെളിവില്ലെന്ന് പൊലീസ്
Anand K Thampi Suicide

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർത്തേക്കില്ല. Read more