ലുധിയാന (പഞ്ചാബ്)◾: ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കന് പൗരത്വം നേടിയ എഴുപത്തിയൊന്നുകാരി കൊല്ലപ്പെട്ടു. സംഭവത്തില് പ്രതിയായ കാമുകനും സുഹൃത്തുമായ ചരണ്ജിത്ത് സിംഗ് ഒളിവിലാണ്. പോലീസ് ഇയാള്ക്കായി തിരച്ചില് ശക്തമാക്കിയിട്ടുണ്ട്.
ജൂലൈ മാസം മുതല് റൂപീന്ദര് കൗര് പാന്ഡേറിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഇവരുടെ ഫോണ് സ്വിച്ച് ഓഫ് ആണെന്നും സഹോദരി യുഎസ് എംബസിയില് പരാതി നല്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സിയാറ്റിലില് നിന്നും ലുധിയാനയിലെത്തിയ ഇന്ത്യന് വംശജ കൂടിയായ രുപീന്ദര് കൗര് പാന്ഡേറാണ് കൊല്ലപ്പെട്ടത്. എഴുപത്തിയഞ്ചുകാരനായ ചരണ്ജിത്ത് സിങ് ഗ്രെവാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
പാന്ഡേറിനെ കൊലപ്പെടുത്താനായി ചരണ്ജിത്ത് സിങ് ഗ്രെവാള് കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി സുഖ്ജീത്ത് സിങ് സോനു എന്നൊരാളെ വാടകയ്ക്ക് എടുക്കുകയും ചെയ്തു. കൊലപാതകം നടത്താനായി ഇയാള്ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില് ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശിയാണ് ചരണ്ജിത്ത് സിങ് ഗ്രെവാള്.
വിവാഹം കഴിക്കാനായി ഇന്ത്യയിലേക്ക് വരുന്നതിന് മുന്പ് തന്നെ പാന്ഡേര് വലിയൊരു തുക ചരണ്ജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്സ്ഫര് ചെയ്തിരുന്നു. പണം കിട്ടിയതോടെ പാന്ഡേറിനെ ഒഴിവാക്കാന് ചരണ്ജിത്ത് തീരുമാനിച്ചു. തുടര്ന്ന് അവര് ഇന്ത്യയിലെത്തിയ ശേഷം കൊലപ്പെടുത്താന് പദ്ധതിയിട്ടു. റൂപീന്ദര് കൗര് പാന്ഡേറിനെ ചരണ്ജിത്ത് സിങ് തന്നെയാണ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് ബേസ്ബാള് ബാറ്റ് കൊണ്ട് പലതവണ അടിച്ചാണ് സോനു കൊലപാതകം നടത്തിയത്. പാന്ഡേര് മരിച്ചതിന് ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞു. ശേഷം ചിതറിയ ചാരവും കഷ്ണങ്ങളും നാല് ബാഗുകളിലാക്കി ഓടയില് തള്ളി.
പാന്ഡേറിനെ ചരണ്ജിത്ത് സിങ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയത് വിവാഹം കഴിക്കാനായിരുന്നെന്ന് അടുത്ത വൃത്തങ്ങള് പറയുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്പോയ ചരണ്ജിത് സിംഗിനായുള്ള തിരച്ചില് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
\n
Story Highlights : US Woman Killed In Punjab After Flying to Marry UK-Based NRI
\n
\n\n
‘പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം’; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ ടീച്ചർ
Story Highlights: An American woman who came to Punjab to marry her Indian lover was beaten to death by the groom’s accomplice.