പിഎസ്ജിക്കുവേണ്ടി ആദ്യ ചാന്പ്യൻസ് ലീഗ് കളിക്കളത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗിനെ നേരിടാൻ ഇറങ്ങിയ ലിയോണൽ മെസ്സിക്ക് നിരാശ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ക്ലബ് ബ്രൂഗ് പിഎസ്ജിയെ സമനിലയിൽ തളച്ചു.
ക്ലബ് ബ്രൂഗിനെതിരെ താരസമ്പന്നമായ പിഎസ്ജിയിൽ നിന്നും നെയ്മര്, എംപാപ്പെ, മെസി എന്നീ മൂവരെയും ആദ്യമായി ഒന്നിച്ച് കളത്തിലിറങ്ങിയ മത്സരമായിരുന്നു.ചാമ്പ്യന്സ് ലീഗില് മെസിയുടെ 150 മത്തെ മത്സരം കൂടിയാണിത്.
⏱️ 29'
— Paris Saint-Germain (@PSG_English) September 15, 2021
SO CLOSE Leo Messi, off the bar! 😱#UCL | #CLUPSG pic.twitter.com/sF29WgzPhA
15മത്തെ മിനുട്ടില് അന്റര് ഹെറേര പാരീസ് ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. എംപാപ്പയുടെ അസിസ്റ്റിലാണ് ഗോള് നേട്ടം.എന്നാൽ ക്ലബ് ബ്രൂഗിന്റെ ക്യാപ്റ്റന് ഹാന്സ് വാന്കിന് മത്സരത്തിന്റെ 27 മത്തെ മിനുട്ടില് ഗോള് തിരിച്ചുപിടിക്കുകയായിരുന്നു.
എംപാപ്പ സെന്റര് ഫോര്വേഡായും, മെസിയും നെയ്മറും വശങ്ങളിലുമായാണ് കളിക്കളത്തിൽ സ്ഥാനമേറ്റത്.എന്നാൽ മത്സരത്തിന്റെ 50മത്തെ മിനുട്ടില് പരുക്കിനെ തുടര്ന്ന് എംപാപ്പ കളം വിടുകയായിരുന്നു.
Story highlight: Messi loses his first Champions League match for PSG.