സോഷ്യൽ മീഡിയയിൽ തരംഗമായി നാനോ ബനാന ചിത്രങ്ങൾ. ചാറ്റ് ജിപിടിയുടെ ഗിബ്ലി ഇമേജ് ട്രെൻഡിന് പിന്നാലെയാണ് ഈ ട്രെൻഡ് വൈറലായിരിക്കുന്നത്. ഈ എഐ ഇമേജ് എഡിറ്റിംഗ് ടൂൾ കഴിഞ്ഞ മാസം ഗൂഗിൾ ജെമിനി ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും മുതൽ വളർത്തുമൃഗങ്ങൾ വരെയുള്ളവരുടെ ചിത്രങ്ങൾ വരെ നിരവധി പ്രൊഫൈലുകളാണ് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ഗൂഗിൾ ജെമിനിയുടെ ഒരു എ ഐ മോഡലായ നാനോ ബനാന, കൃത്രിമബുദ്ധി ഉപയോഗിച്ച് 3D പ്രതിമകൾ രൂപകൽപ്പന ചെയ്യാനും ദൃശ്യവൽക്കരിക്കാനും സഹായിക്കുന്നു. മിനിറ്റുകൾ കൊണ്ട് എഐ യഥാർത്ഥ 3D ഡിസൈനുകൾ സൃഷ്ടിക്കുന്നതിനാൽ സാങ്കേതിക വൈദഗ്ദ്ധ്യവും ചെലവേറിയ സോഫ്റ്റ്വെയറും മണിക്കൂറുകളും ആവശ്യമില്ല. കളിപ്പാട്ടങ്ങൾ പോലുള്ള റിയലിസ്റ്റിക് മിനിയേച്ചറുകൾ ഇതിലൂടെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്ന ടൂൾ ഉപയോഗിച്ചാണ് ഈ എഐ മോഡൽ പ്രവർത്തിക്കുന്നത്. ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്വാർഡ് എക്സ് പോസ്റ്റിൽ പുതിയ ടൂൾ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 10 ദശലക്ഷം ഡൗൺലോഡുകൾ കടന്നതായി അറിയിച്ചു. കൃത്യമായ പ്രോംപ്റ്റുകളിലൂടെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള മിനിയേച്ചറുകൾ സൃഷ്ടിക്കാൻ കഴിയും. യഥാർത്ഥ പ്രതിമകളെ പോലെയോ കളിപ്പാട്ടങ്ങളെ പോലെയോ തോന്നിക്കുന്ന ചിത്രങ്ങൾ സെലിബ്രിറ്റികളടക്കം പങ്കുവെക്കുന്നുണ്ട്. ()
നാനോ ബനാന ചിത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം. നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക, ഒപ്പം ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക (വിശദമായ പ്രോംപ്റ്റുകൾ ഇൻറർനെറ്റിൽ ലഭ്യമാണ്). Google AI സ്റ്റുഡിയോ (aistudio.google.com) സന്ദർശിക്കുക. അതിനു ശേഷം ‘try nano banana’ എന്ന ടേബിളിൽ ക്ലിക്ക് ചെയ്യുക.
എന്റർ കൊടുത്താൽ ഡിസൈൻ ജനറേറ്റ് ആകുന്നതാണ്. പുറത്തിറക്കി അല്പസമയത്തിനകം നാനോ ബനാന വൈറലായിരിക്കുകയാണ്. പരമ്പരാഗത 3D മോഡലിംഗിന് മണിക്കൂറുകൾ എടുക്കുന്ന സ്ഥാനത്ത് എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കുന്നു. ()
ഈ എളുപ്പത്തിലുള്ള എഡിറ്റിംഗ് രീതിയിലൂടെ നിരവധിപേർ ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. അതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ആപ്ലിക്കേഷൻ ഒരുപാട് ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights: ഗൂഗിൾ ജെമിനിയുടെ നാനോ ബനാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; എളുപ്പത്തിൽ 3D ചിത്രങ്ങൾ നിർമ്മിക്കാം.