നേപ്പാളിൽ വിമാനത്താവളം തുറന്നു; ആദ്യ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക്

നിവ ലേഖകൻ

Kathmandu Airport Reopens

കാഠ്മണ്ഡു◾: നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം തുറന്നു. വിമാനത്താവളം തുറന്നതോടെ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. ഈ വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കാണ് സർവീസ് നടത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം നേപ്പാളിലെ രാഷ്ട്രീയ രംഗം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ക്രമസമാധാന നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ നേപ്പാളിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ രാത്രി മുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയ്ക്ക് ഭരണചുമതല നൽകാൻ ധാരണയായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജി വെച്ച പ്രധാനമന്ത്രി കെ.പി ശർമ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും സൈനിക സുരക്ഷയിൽ തുടരുകയാണ്. ഇതിനിടെ സംഘർഷങ്ങൾക്കിടെ ജയിൽ ചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പത്ത് വിചാരണ തടവുകാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

കാഠ്മണ്ഡു മേയർ ബാലെന്ദ്ര ഷാ ഭരണചുമതല ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജെൻ സി പ്രക്ഷോഭകർ രംഗത്ത് വന്നിട്ടുണ്ട്. താൽക്കാലിക ഭരണ സംവിധാനത്തിനായുള്ള ചർച്ചകളും ഒരുവശത്ത് സജീവമായി നടക്കുന്നു. കെ.പി ശർമ ഒലിയും, പ്രസിഡന്റ് രാം ചന്ദ്ര പൌഡലും സൈനിക സുരക്ഷയിൽ തുടരുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം അനുസരിച്ച് പ്രക്ഷോഭത്തിൽ കത്തി അമർന്ന തെരുവുകൾ വൃത്തിയാക്കാൻ നേപ്പാളിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പുതുതലമുറയുടെ ജെൻസി പ്രക്ഷോഭത്തിൽ നേപ്പാൾ രാഷ്ട്രീയപരമായി ഉലഞ്ഞ അവസ്ഥയിലാണ്. ഈ പ്രക്ഷോഭത്തിൽ നിരവധി നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇതിനിടെ കാഠ്മണ്ഡു വിമാനത്താവളം തുറന്നത് പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ സാധാരണ രീതിയിലേക്ക് കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം.

story_highlight:Kathmandu airport reopens, offering relief to stranded passengers amid ongoing Gen Z protests and political uncertainty in Nepal.

Related Posts
ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി
T20 World Cup

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് നേപ്പാളും ഒമാനും യോഗ്യത നേടി. ഒമാനിലെ Read more

എയർ ഇന്ത്യയുടെ സർവീസ് വെട്ടിക്കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
Air India Kerala services

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കാനുള്ള നീക്കം Read more

സുശീല കാർക്കിയുമായി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചു
Nepal PM Sushila Karki

നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കിയുമായി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ Read more

സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി; രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം
Nepal political crisis

നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. Read more

നേപ്പാളിൽ സുശീല കർക്കിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ
Nepal Interim Government

നേപ്പാളിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കും. Read more

നേപ്പാൾ കലാപം: ഹോട്ടലിന് തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരി മരിച്ചു
Nepal political crisis

നേപ്പാൾ കലാപത്തിൽ ഉത്തർപ്രദേശ് സ്വദേശി രാജേഷ് ഗോള കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലിന് Read more

നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം ഇന്ന് മടങ്ങിയെത്തും; എറണാകുളം നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് സംഘത്തിലുള്ളത്
Stranded Malayali Group

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ Read more

നേപ്പാളിൽ വീണ്ടും സംഘർഷം; ജയിൽ ചാടിയ തടവുകാർക്ക് നേരെ വെടിവെപ്പ്, രണ്ട് മരണം

നേപ്പാളിൽ വീണ്ടും സംഘർഷം രൂക്ഷമായി. ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാർക്ക് നേരെ സൈന്യം Read more

നേപ്പാളിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
Nepal tourists safety

നേപ്പാളിൽ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് മലയാളി വിനോദസഞ്ചാരികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് Read more

നേപ്പാളിൽ യുവജനങ്ങളുടെ ജെൻ Z വിപ്ലവം; പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വഴി തെളിയിച്ചു

നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചോദ്യം ചെയ്ത് യുവാക്കൾ തെരുവിലിറങ്ങിയതോടെ Read more