**പൂനെ (മഹാരാഷ്ട്ര)◾:** ടെലിവിഷൻ നടൻ ആശിഷ് കപൂർ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി. പൂനെയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 11-നാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ടായിരുന്നുവെങ്കിലും ആശിഷിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. അവിടെ പോലീസ് എത്തിയെങ്കിലും നടൻ അവിടെ നിന്നും രക്ഷപ്പെട്ടു.
യുവതിയുടെ മൊഴി പ്രകാരം ഇൻസ്റ്റഗ്രാം വഴിയാണ് ആശിഷിനെ പരിചയപ്പെട്ടത്. തുടർന്ന് സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്ക് ക്ഷണിക്കുകയായിരുന്നു. ഡൽഹിയിലെ ഒരു വീട്ടിലെ ശുചിമുറിയിൽ വെച്ച് ഓഗസ്റ്റിൽ ആശിഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം, യുവതി ആദ്യം പരാതിയിൽ മറ്റ് ചില വ്യക്തികളുടെ പേരുകൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴി മാറ്റം വരുത്തി ആശിഷിനെതിരെ മാത്രം ബലാത്സംഗം ആരോപിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും യുവതി ആരോപിക്കുന്നുണ്ട്.
സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ചുപ ബാദല് മേ, ദേഖാ ഏക് ഖ്വാബ്, മോൾക്കി റിഷ്ടൺ കി അഗ്നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ഷോകളിലൂടെ ശ്രദ്ധേയനായ നടനാണ് ആശിഷ് കപൂർ. ഹിന്ദി സീരിയൽ സരസ്വതി ചന്ദ്ര, സ്വയംവരം എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. അതിനാൽ മലയാളി പ്രേക്ഷകർക്കിടയിലും ഇദ്ദേഹം അറിയപ്പെടുന്ന താരമാണ്.
അതേസമയം 60 കോടി രൂപയുടെ തട്ടിപ്പ് കേസിനിടെ നടി ശിൽപ്പ ഷെട്ടി ബാസ്റ്റ്യൻ ബാന്ദ്ര എന്ന റെസ്റ്റോറന്റ് പൂട്ടുന്നുവെന്ന് അറിയിച്ചു.
Story Highlights: ടെലിവിഷൻ നടൻ ആശിഷ് കപൂർ ലൈംഗിക പീഡനക്കേസിൽ പൂനെയിൽ അറസ്റ്റിലായി, ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്.