ചിത്രം ഹൃദയപൂർവ്വം പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
“ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്,” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ നൽകുന്ന സ്നേഹത്തിനും സന്തോഷത്തിനും അതിശയകരമായ നല്ല അഭിപ്രായങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
പഴയ കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ കാലത്തും അത് ആവർത്തിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. സമീപകാലത്തൊന്നും ബിഗ് സ്ക്രീനിൽ കാണാത്ത മോഹൻലാലിനെ സത്യൻ അന്തിക്കാട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.
കാലത്തിനനുസരിച്ച് സത്യൻ അന്തിക്കാട് പുതിയ മാറ്റങ്ങൾ വരുത്തിയപ്പോൾ ‘ഹൃദയപൂർവ്വം’ ഹൃദയം നിറഞ്ഞ് കാണാൻ സാധിക്കുന്ന ഒരു ചിത്രമായി മാറുകയാണ്. സിനിമയിൽ താരപരിവേഷങ്ങൾ ഇല്ലാതെ മോഹൻലാൽ തകർത്ത് അഭിനയിക്കുന്നു. യൂത്തിന്റെ കോമഡി ബ്രാൻഡ് അംബാസിഡറായ സംഗീത് പ്രതാപും കൂടി ചേരുമ്പോൾ ചിത്രം ചിരിമയം തീർക്കുന്നു.
സന്ദീപ് ബാലകൃഷ്ണൻ നടത്തുന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലാണ് സിനിമ ആരംഭിക്കുന്നത്. സാഹചര്യങ്ങളാൽ സന്ദീപ്, മരണാനന്തരം ഹൃദയം നൽകിയ വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെടുന്നു. ആ ബന്ധം പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
ഹൃദയപൂർവ്വം എന്ന സിനിമയിലൂടെ, സത്യൻ അന്തിക്കാട് കാലത്തിനനുസരിച്ച് തന്റെ ശൈലി പുതുക്കിയിരിക്കുന്നു. മലയാളി പ്രേക്ഷകർക്ക് ഒരു നല്ല സിനിമാനുഭവം നൽകുന്നതിൽ ഈ ചിത്രം വിജയിക്കുന്നു.
Story Highlights: Mohanlal thanks the audience for the positive response to his latest movie ‘Hridayapoorvam’.