ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി തുടങ്ങിയ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. എഡിറ്റർമാരുടെ വീടുകളിലും അന്ന് പരിശോധന നടത്തിയിരുന്നു.
ഏഴോളം പേരുൾപ്പെട്ട ആദായ നികുതി വകുപ്പ് സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ പ്രവേശിച്ചത്. ഇതിനെതിരെ ഒട്ടേറെ മാധ്യമസ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കം ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഓഫീസിനകത്തുള്ളവരുമായി ബന്ധപ്പെടാൻ പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ പക്കലാണ് എല്ലാവരുടെയും ഫോണുകൾ.
Story highlight : Income tax raid on media offices in Delhi.