സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല,അവർ പ്രസവിക്കാനുള്ളവർ: താലിബാൻ.

Anjana

സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല താലിബാൻ

സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും അവർ പ്രസവിക്കേണ്ടവരെന്നും താലിബാൻ വക്താവ്. താലിബാൻ വക്താവ് സായിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസ്‌ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. താലിബാന്റെ സർക്കാർ രൂപീകരണത്തിൽ സ്ത്രീകളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിനായിരുന്നു മറുപടി.

സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും എടുക്കാനാവാത്ത ഭാരം നൽകുന്നതിന് തുല്യമാണെന്നും അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണെന്ന വാദം തെറ്റായ വ്യാഖ്യാനം ആണെന്ന് പറഞ്ഞു താലിബാൻ വക്താവ് തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കഴിഞ്ഞ ഇരുപത് വർഷങ്ങളായി അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ഓഫീസിൽ ജോലി ചെയ്തത് വേശ്യാവൃത്തി അല്ലാതെ മറ്റെന്താണെന്നും കുട്ടികൾക്ക് ഇസ്ലാമിക മൂല്യങ്ങൾ പകർന്നു കൊടുക്കുന്നതാണ് സ്ത്രീകളുടെ കടമയെന്നും താലിബാൻ വക്താവ് ചൂണ്ടിക്കാട്ടി.

Story Highlights: Women should give birth, they can’t be a minister says taliban.