ആപ്പിൾ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയിൽ സ്റ്റോർ ബെംഗളൂരുവിൽ തുറക്കുന്നു

നിവ ലേഖകൻ

Apple retail store

**ബെംഗളൂരു◾:** ആപ്പിൾ സ്മാർട്ട് ഫോൺ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത ഇതാ. രാജ്യത്തെ മൂന്നാമത്തെ റീട്ടെയിൽ സ്റ്റോർ ബെംഗളൂരുവിൽ തുറക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. സെപ്റ്റംബർ 2-ന് ഉച്ചയ്ക്ക് 1 മണിക്ക് ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ആപ്പിൾ ഹെബ്ബാൾ എന്ന പേരിലാണ് സ്റ്റോർ തുറക്കുന്നത്. ഇന്ത്യയിലെ സിലിക്കൺ വാലിയിൽ ഐഫോൺ നിർമ്മാതാക്കളുടെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപഭോക്താക്കൾക്കായി നിരവധി ഉത്പന്നങ്ങൾ ആപ്പിൾ ഹെബ്ബാളിൽ ലഭ്യമാണ്. ഉത്പന്നങ്ങൾ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് വിദഗ്ധ സഹായവും, ഉത്പന്നങ്ങളെക്കുറിച്ച് അറിയുവാനും ഇവിടെ സൗകര്യമുണ്ടാകും. കൂടാതെ, ബെംഗളൂരുവിൻ്റെ സംഗീതത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്ലേലിസ്റ്റ് ആപ്പിൾ മ്യൂസിക് സേവനത്തിലൂടെ ലഭ്യമാകും. സ്റ്റോർ തുറക്കുന്നതിന് മുന്നോടിയായി ഈ പ്ലേലിസ്റ്റ് പുറത്തിറക്കും.

ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനോടുള്ള ആദരസൂചകമായി മനോഹരമായ മയിൽപ്പീലി ചിത്രമുള്ള സ്റ്റോറിൻ്റെ ബാരിക്കേഡ് ഇന്ന് രാവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ആപ്പിൾ പുറത്തിറക്കി. ഇത് രാജ്യത്ത് തുറക്കപ്പെടുന്ന മൂന്നാമത്തെ സ്റ്റോറാണ്. ഉത്പന്നങ്ങളെക്കുറിച്ച് അറിയുവാനും, വാങ്ങുവാനും എത്തുന്ന ഉപഭോക്താക്കൾക്ക് സ്പെഷ്യലിസ്റ്റുകൾ, ക്രിയേറ്റീവുകൾ എന്നിവരിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കും.

ആപ്പിൾ ഇൻ്റലിജൻസ് മുതൽ മാക്കിൻ്റെ ഉൽപ്പാദനക്ഷമത വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘ടുഡേ അറ്റ് ആപ്പിൾ’ എന്ന എജ്യുക്കേഷൻ സെഷനുകളും ഇവിടെ ഉണ്ടായിരിക്കും. രണ്ട് വർഷം മുൻപ് മുംബൈയിലെ ബി കെ സിയിലും ഡൽഹിയിലെ സാകേതിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു സ്റ്റോർ കൂടി ആരംഭിക്കുന്നത്.

2023-ൽ മുംബൈയിലെയും ഡൽഹിയിലെയും രണ്ട് സ്റ്റോറുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. ആദ്യ വർഷത്തിൽ തന്നെ ഏകദേശം 800 കോടി രൂപയുടെ വരുമാനം ഈ സ്റ്റോറുകൾക്ക് ലഭിച്ചു. ഇതിനിടയിൽ ആപ്പിളിന്റെ 2024-ലെ നാലാം പാദ വരുമാന റിപ്പോർട്ട് ചർച്ച ചെയ്യുന്ന വേളയിൽ സിഇഒ ടിം കുക്ക് ഇന്ത്യയിൽ നാല് പുതിയ സ്റ്റോറുകൾ കൂടി തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ശേഷിക്കുന്ന മൂന്ന് സ്റ്റോറുകൾ പൂനെയിലെ കോപ്പാ മാളിലും മുംബൈ, നോയിഡയിലെ ഡി എൽ എഫ് മാൾ ഓഫ് ഇന്ത്യയിലും തുറക്കും. ബെംഗളൂരുവിന് പുറമെ പൂനെ, മുംബൈ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലാണ് ഈ സ്റ്റോറുകൾ വരുന്നത്. 2025-ലെ മൂന്നാം പാദ വരുമാന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനിടെ ടിം കുക്ക് ഇത് വീണ്ടും പറയുകയുണ്ടായി.

Story Highlights: Apple is set to launch its third retail store in India, named Apple Hebbal, on September 2 at the Phoenix Mall of Asia in Bengaluru.

Related Posts
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Ernakulam Bengaluru Vande Bharat

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

ബെംഗളൂരുവിൽ മലയാളി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ
Bengaluru car accident

ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിലായി. മലപ്പുറം Read more

Dating Apps Removal

പ്രമുഖ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളായ ‘ടീ’, ‘ടീഓൺഹെർ’ എന്നിവയെ ആപ്പിൾ നീക്കം ചെയ്തു. ഉപയോക്താക്കളുടെ Read more

ആപ്പിളും സാംസങും തമ്മിലുള്ള പോര്; ഒടുവിൽ പേര് മാറ്റേണ്ടി വന്ന ജീവനക്കാരൻ
Apple Sam Sung

ആപ്പിളും സാംസങും തമ്മിലുള്ള കച്ചവടപ്പോരാട്ടം വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ആപ്പിളിലെ Read more

ശബരിമല ശ്രീകോവിലിന്റെ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
Sabarimala shrine door

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശ്രീറാംപുര അയ്യപ്പ Read more

ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കോളേജ് കാമ്പസിൽ ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
college campus rape

ബെംഗളൂരുവിൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാളെ പോലീസ് Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം
Auto driver assault

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. ബുക്ക് ചെയ്ത Read more

സാങ്കേതിക വിദ്യയുടെ ഇതിഹാസം: സ്റ്റീവ് ജോബ്സിൻ്റെ ഓർമ്മകൾക്ക് 14 വർഷം
Steve Jobs death anniversary

ആപ്പിളിൻ്റെ തലച്ചോറ് സ്റ്റീവ് ജോബ്സിൻ്റെ 14-ാം ചരമദിനത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം സാങ്കേതികവിദ്യയുടെ ഒരു Read more