മലയാളികളുടെ പ്രിയ സംഗീത സംവിധായകന് സുഷിന് ശ്യാമിന് എ ആര് റഹ്മാന് സമ്മാനിച്ച ഫാന്ബോയ് മൊമന്റ് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നു. ഇതിന്റെ ഭാഗമായി ലോക സംഗീതത്തില് ഇന്ത്യയെ അടയാളപ്പെടുത്തിയ എ ആര് റഹ്മാന്റെ ഒരു പ്രവൃത്തിയാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. എ ആര് റഹ്മാന് സുഷിന് ശ്യാമിനെ ഇന്സ്റ്റഗ്രാമില് ഫോളോ ചെയ്യാന് തുടങ്ങിയതാണ് ഈ സന്തോഷത്തിന് പിന്നിലെ കാരണം.
ഓസ്കർ ജേതാവ് കൂടിയായ എ.ആർ. റഹ്മാന് ഇൻസ്റ്റഗ്രാമിൽ 8 മില്യൺ ഫോളോവേഴ്സ് ഉണ്ട്. അതേസമയം, റഹ്മാൻ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് 1063 പേരെ മാത്രമാണ്. ഈ സാഹചര്യത്തിലാണ് സുഷിന് ശ്യാമിനെ റഹ്മാന് ഫോളോ ചെയ്യാന് തുടങ്ങിയത്.
സംഗീതസംവിധായകന് എ.ആര്. റഹ്മാന് തന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയ വിവരം സുഷിൻ ശ്യാം ഇൻസ്റ്റ സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സുഷിൻ ശ്യാം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ ഇങ്ങനെ കുറിച്ചു, ‘സത്യമായും ഇതെന്റെ ആദ്യത്തെ ഫാന് ബോയ് മൊമന്റ് ആണ്. അനുകമ്പാപൂർവ്വമുള്ള സന്ദേശത്തിന് നന്ദി സാർ’.
അതേസമയം, സുഷിൻ്റെ അവസാനമായി സംഗീതം ചെയ്ത ചിത്രം അമാൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻ വില്ലയാണ്. തുടർച്ചയായി നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുള്ള വ്യക്തിയാണ് സുഷിൻ. നിലവിൽ സിനിമ സംഗീതത്തിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം.
മണിരത്നം-കമല്ഹാസന് കൂട്ടുകെട്ടില് പുറത്തിറങ്ങിയ ‘തഗ് ലൈഫ്’ ആണ് എ.ആര്. റഹ്മാൻ സംഗീതം നിർവഹിച്ച അവസാന ചിത്രം.
സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എ ആർ റഹ്മാൻ, ഒരു യുവ സംഗീത സംവിധായകനെ പ്രോത്സാഹിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്.
Story Highlights: എ ആർ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം .