അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.

Anjana

അഫ്ഗാനില്‍ വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്
അഫ്ഗാനില്‍ വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്
Photo Credit: Twitter/HomayoonAshan

അഫ്ഗാനില്‍ വനിതകൾക്ക് കായിക മത്സരത്തില്‍ വിലക്കുമായി താലിബാന്‍. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള്‍ കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ഈ വിലക്ക്.

ഇസ്‍ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്‍റെ അഭിപ്രായം. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടും. അതിനാൽ ശരീരഭാഗങ്ങള്‍ കാണുന്ന രീതിയിലുള്ള വനിതകളുടെ കായിക മത്സരം അനുവദിക്കാൻ കഴിയില്ലെന്നാണ് താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്‍ ഡെപ്യൂട്ടി തലവന്‍ ഒ അല്‍ഹം ദുലില്ല വാസിഖ് ചൂണ്ടിക്കട്ടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനിതകളുടെ ക്രിക്കറ്റിന് അനുമതി നിഷേധിച്ച താലിബാൻ നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ച് അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം ആസ്ത്രേലിയ ഉപേക്ഷിച്ചതായി അറിയിച്ചു.

Story highlight : The Taliban banned women from sports in Afghanistan.