Headlines

World

അഫ്ഗാൻ പ്രധാനമന്ത്രിയായി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്.

അഫ്ഗാൻ പ്രധാനമന്ത്രി മുല്ലാമുഹമ്മദ്ഹസൻ അഖുന്ദ്
Photo Credit: Twitter

കബൂൾ : അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ നയിക്കാൻ  മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്. മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുൽ ഗനി ബറാദറാണ് ഒന്നാം ഉപപ്രധാനമന്ത്രി. രണ്ടാം ഉപപ്രധാനമന്ത്രി മൗലവി ഹനഫിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിരോധ മന്ത്രി സ്ഥാനത്ത് മുല്ലാ ഉമറിന്റെ മകൻ മുല്ലാ യാക്കൂബാണ്. താലിബാൻ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവനായ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി സ്ഥാനമേറ്റത്.

അമീർഖാൻ മുത്തഖി വിദേശകാര്യമന്ത്രിയായും താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമായി സ്ഥാനമേൽക്കും. നിയമനങ്ങളെല്ലാം താൽക്കാലികമാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. 1996 മുതൽ 2001 വരെയായിരുന്നു മുൻപ് താലിബാൻ അഫ്ഗാനെ ഭരിച്ചിരുന്നത്.

Story highlight : Mullah Mohammad Hassan Akhund becomes Afghan Prime Minister.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts