ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു

നിവ ലേഖകൻ

Uttarakhand landslide

**ഉത്തരാഖണ്ഡ്◾:** ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് തടസ്സമുണ്ടാക്കുന്നു. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗംഗോത്രി ദേശീയപാതയിൽ ഭട്ട് വാഡിക്ക് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗതാഗതയോഗ്യമാക്കിയ ഭാഗത്താണ് കൂറ്റൻ പാറക്കല്ല് വീണത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ ഗതാഗത തടസ്സം വീണ്ടും ഉണ്ടായി. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ധരാലിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്ന് ഇപ്പോഴും പറയാൻ കഴിയില്ലെന്ന് ദുരന്തത്തെക്കുറിച്ച് ആദ്യമായി വിവരം പുറംലോകത്തെ അറിയിച്ച രാജേഷ് റാവത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബൈലി പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനിടെ വഴിയിൽ വീണ്ടും തടസ്സമുണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ട്രക്കുകൾ ഉൾപ്പെടെ ഈ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്.

മേഘവിസ്ഫോടനത്തിന് പിന്നാലെ ഗീർ ഗംഗാ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ധരാലി ഗ്രാമം ഒലിച്ചുപോയിരുന്നു. അൻപതിൽ അധികം വീടുകളും, റസ്റ്റോറന്റുകളും തകർന്നു.

  ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയെന്നും, ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Story Highlights: ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയപാതയിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.

Related Posts
Uttarakhand cloudburst

ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്ക് പോയ 28 മലയാളികളെ കാണാനില്ലെന്ന് റിപ്പോർട്ട്. 20 മുംബൈ മലയാളികളും Read more

ഇടുക്കി പെട്ടിമുടി ദുരന്തത്തിന് 5 വർഷം; 70 പേരുടെ ജീവൻ അപഹരിച്ച ദുരന്തം
Pettimudi landslide disaster

2020 ഓഗസ്റ്റ് 6-ന് ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേർക്ക് ജീവൻ Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
Uttarakhand cloudburst

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ എഴുപതോളം പേരെ കാണാതായി. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുന്നു. Read more

ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം; കാണാതായവരിൽ സൈനികരും; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
Uttarakhand cloudburst

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഇരട്ട മേഘവിസ്ഫോടനത്തിൽ കാണാതായവരിൽ സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഖിർ ഗംഗ Read more

  മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ...
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Uttarakhand cloudburst

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: നാല് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
Uttarakhand cloudburst

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം സ്ഥിരീകരിച്ചു. ധരാലിയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

ചൂരൽമല ദുരന്തം: ഇന്ന് സംസ്ഥാനത്ത് വിദ്യാർത്ഥികൾ മൗനം ആചരിക്കും
wayanad landslide

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ രാവിലെ Read more

പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും
Puthumala landslide tragedy

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 Read more

  ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചൂരൽമല ദുരന്തം: ഗവർണർക്കായി വാഹനം വിളിച്ചിട്ടും വാടക കിട്ടാനില്ലെന്ന് ഡ്രൈവർമാർ
Chooralmala landslide vehicles

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശനത്തിന് വാഹനം നൽകിയ ഡ്രൈവർമാർക്ക് ഒരു വർഷമായിട്ടും വാടക Read more