ന്യൂഡൽഹി∙ ബ്രാഹ്മണ സമൂഹത്തിനെതിരായി വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് റായ്പ്പുർ കോടതി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ കുമാർ ബാഗേലിനെ 15 ദിവസത്തെക്ക് കസ്റ്റഡിയിൽ എടുത്തു.
നന്ദ കുമാറിനെതിരെ സെപ്റ്റംബർ 5നു കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. “മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സമുദായങ്ങൾക്കിടയിൽ സൗഹൃദ പരമായ അന്തരീക്ഷം നിലനിർത്താൻ ഞാൻ ബാധ്യസ്ഥനാണ്. ഏതെങ്കിലും സമുദായത്തിനെതിരായി എന്റെ പിതാവ് പരാമർശം നടത്തിയുട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരായി നടപടികൾ സ്വീകരിക്കും”. എന്ന് ഭൂപേഷ് ബാഗേൽ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
#UPDATE | Chhattisgarh CM Bhupesh Baghel’s father Nand Kumar Baghel has been sent to 15-day judicial custody by a court in Raipur for allegedly making derogatory remarks against Brahmin community, says Nand Kumar’s lawyer Gajendra Sonkar https://t.co/CWWR5zWal3
— ANI (@ANI) September 7, 2021
സംസ്ഥാനത്തെ ഒരാളും, മുഖ്യമന്ത്രിയുടെ പിതാവാണെങ്കിൽ തന്നെയും നിയമത്തിനു മുകളിലല്ലയെന്ന് അദ്ദേഹം പിന്നെട് ട്വീറ്റ് ചെയ്തിരുന്നു. ഉത്തർ പ്രദേശിലെ പര്യടനത്തിനിടെയായിരുന്നു ബ്രാഹ്മണ സമുദായത്തെ ബഹിഷ്കരിക്കണമെന്ന ബാഗേലിന്റെ പിതാവിന്റെ ആഹ്വാനം.
‘ഗംഗയിൽനിന്നും ബ്രാഹ്മണരെ വോൾഗയിലേക്ക് അയക്കണം. കാരണം അവർ വിദേശികളാണ്. നമ്മുടെ മുഴുവൻ അവകാശങ്ങളും തട്ടിയെടുത്തിട്ട് അവർ നമ്മളെ തൊട്ടുകൂടാത്തവർ ആക്കുന്നു. എന്റെ ഗ്രാമത്തിലേക്ക് ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഗ്രാമവാസികളോട് ഞാൻ ഉപദേശിക്കും ‘ എന്നതായിരുന്നു ബ്രാഹ്മണർക്കെതിരെയുള്ള വിവാദ പരാമർശം.
Story highlight : Chhattisgarh Chief Minister’s Father arrested Over cast Remark.