കാബൂൾ : അഫ്ഗാനിസ്താനിൽ വനിതാ പോലീസുകാരിയെ താലിബാൻ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവെച്ച് തലയിലേക്ക് നിരവധി തവണ വെടിയുതിർത്താണ് പോലീസ്കാരിയായ വനിതയെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടു. മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ബനൂ നെഗർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവർ ഗർഭിണിയായിരുന്നു. സെൻട്രൽ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ കുടുംബ വീട്ടിൽവെച്ചാണ് ഇവർ കൊല്ലപ്പെട്ടത്.
“Nigara a police officer was shot dead infront of her kids and husband last night at 10PM in Ghor province. Nigara was 6 months pregnant, she was shot dead by the Taliban.” Her family members says. pic.twitter.com/w5vs1Eahsq
— BILAL SARWARY (@bsarwary) September 5, 2021
അഫ്ഗാനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇങ്ങനെയൊരു കൊലപാതക വാർത്ത. എന്നാൽ നെഗറിന്റെ മരണത്തിൽ തങ്ങൾക് പങ്കില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും താലിബാൻ ബിബിസിയോട് പറഞ്ഞു.
നെഗറിനെ താലിബാൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും വക്താവ് സബിയുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.
Story highlight: Pregnant Police Woman was shot dead by Taliban in Afghanistan.