ഗസ്സയില് ട്രംപ് ടവര്; എഐ വീഡിയോ പങ്കുവെച്ച് ഇസ്രായേല് മന്ത്രി ജില ഗാംലിയേല്

Rebuilt Gaza AI Video

ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില് പറുദീസയാക്കുമെന്ന ട്രംപിന്റെ വൈറല് വീഡിയോയ്ക്ക് പിന്നാലെ, സമാനമായ ഒരു എഐ വീഡിയോയുമായി ഇസ്രയേല് മന്ത്രി രംഗത്ത്. ഗസ്സയെ പൂര്ണ്ണമായി ഒഴിപ്പിച്ച് അവിടെ ട്രംപ് ടവര് സ്ഥാപിക്കുമെന്ന തരത്തിലുള്ള വീഡിയോയാണ് ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല് പങ്കുവെച്ചത്. ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായി നടന്ന ഹമാസ് ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് എഐ നിർമ്മിത വീഡിയോ ആരംഭിക്കുന്നത്. യുദ്ധത്തില് തകര്ന്ന ഗസ്സയെ പുനര്നിര്മ്മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും മന്ത്രി പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള് അംബരചുംബികളായ കെട്ടിടങ്ങള്ക്ക് വഴിമാറുന്നതും ദുബായ് മാതൃകയിലുള്ള കെട്ടിട സമുച്ചയങ്ങള് ഉയരുന്നതും വീഡിയോയില് കാണാം. തെരുവോരങ്ങള് വിദേശ വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്നു. ഒരു ബീച്ച് വെക്കേഷന് ആസ്വദിക്കാന് യുവാക്കള് പുത്തന് ഗസ്സയിലേക്ക് എത്തുന്നു. വിദേശികള്ക്കായി പഞ്ചനക്ഷത്ര ഹോട്ടലുകള് ഉയരുന്നു, ബാറുകള് തുറക്കുന്നു.

ഇസ്രായേൽ മന്ത്രി ഗാമ്ലിയേൽ ഗസ്സൻ ജനതയുടെ സമ്മതത്തോടെ അവരെ പൂർണ്ണമായി മറ്റൊരിടത്ത് പുനരധിവസിപ്പിച്ച് ഗസ്സ മുനമ്പിന്റെ മുഖച്ഛായ മാറ്റണമെന്ന് ആവശ്യപ്പെടുന്നു. 2023 ഒക്ടോബർ 13-ന് മന്ത്രി ഗാംലിയേൽ ഗസ്സ പുനർനിർമ്മിക്കാനും ഗസ്സൻ ജനതയെ ഒഴിപ്പിക്കാനുമുള്ള പദ്ധതി രേഖ ഇസ്രായേൽ സുരക്ഷാ കാബിനറ്റിന് സമർപ്പിച്ചതായാണ് വീഡിയോയിലെ അവകാശവാദം. ഇതിന്റെ പിഡിഎഫ് പതിപ്പ് മന്ത്രി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗസ്സയുടെ ഒഴിപ്പിക്കൽ പൂർത്തിയായാൽ ഇതായിരിക്കും ഗസ്സ മുനമ്പിന്റെ ഭാവിയെന്നും മന്ത്രി കുറിച്ചു.

ട്രംപിന്റെ ഗസ്സന് പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ കാര്യങ്ങൾ മാറുമെന്നും വീഡിയോ പറയുന്നു. ട്രംപും മെലാനിയ ട്രംപും കടൽക്കാറ്റേറ്റ് നടക്കുന്നു, ഗാംലിയേലും നെതന്യാഹുവും കാഴ്ചകൾ ആസ്വദിക്കുന്നു. പുരോഗതിയുടെ അടയാളമായി ഗസ്സൻ തീരത്ത് ട്രംപ് ടവർ ഉയരുന്നു.

യുദ്ധാനന്തര ഗസ്സയുടെ ഭാവിക്കായി ഗാംലിയേൽ മൂന്ന് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഗസ്സൻ ജനതയെ അവിടെത്തന്നെ നിലനിർത്തി പലസ്തീൻ അതോറിറ്റി ഭരണം പുനഃസ്ഥാപിക്കുക, ഇസ്രയേലിന്റെ സൈനിക നിയന്ത്രണത്തോടെ ഒരു ഇസ്ലാമിതര അറബ് നേതൃത്വം ഗസ്സയിൽ സ്ഥാപിക്കുക, അല്ലെങ്കിൽ ഗസ്സൻ ജനത പുനരധിവാസ പ്രക്രിയകളോട് സഹകരിക്കുക എന്നിവയാണവ. ഇതിൽ മൂന്നാമത്തെ ഓപ്ഷൻ സ്വീകരിക്കപ്പെടുന്നതോടെ ഗസ്സ ഒരു പറുദീസയായി മാറുമെന്നാണ് എഐ വീഡിയോയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

പുതിയ ഗസ്സൻ മുനമ്പിൽ ഇസ്രയേലിന്റെ പതാകയ്ക്കൊപ്പം ഇസ്ലാമിക് വിപ്ലവത്തിന് മുൻപുള്ള ഇറാൻ പതാക കൂടി പാറുന്നതായി കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ഇതിനെ ബാക് ടു ഫ്യൂച്ചർ എന്നാണ് ഗാംലിയേൽ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ എഐ വീഡിയോ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ ഇസ്രയേൽ മന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ട്രംപിന്റെ ഗസ്സ എഐ വീഡിയോ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ വീഡിയോ ആയിരുന്നുവെന്ന് അതിന്റെ ക്രിയേറ്റർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രയേൽ മന്ത്രി വീഡിയോ പങ്കുവെച്ചത് കേവലം സർക്കാസം ആയിട്ടല്ലെന്ന് വീഡിയോ കാണുന്ന ഏതൊരാൾക്കും വ്യക്തമാകും.

story_highlight: ഗസ്സയെ ഒഴിപ്പിച്ച് ട്രംപ് ടവർ സ്ഥാപിക്കുമെന്ന എഐ വീഡിയോ പങ്കുവെച്ച് ഇസ്രായേൽ മന്ത്രി വിവാദത്തിൽ.

Related Posts
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ അടക്കം 5 പേർ കൊല്ലപ്പെട്ടു
Hezbollah commander killed

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ Read more

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; 28 മരണം
Gaza Israeli airstrikes

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും 77 പേർക്ക് പരിക്കേൽക്കുകയും Read more

ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം
Gaza peace plan

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. Read more

ഗസ്സ സിറ്റി പൂർണ്ണമായി നശിച്ചു; നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനം: ഡോക്ടർ എസ്.എസ്. സന്തോഷ് കുമാർ
Gaza city destroyed

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗസ്സയിൽ സേവനമനുഷ്ഠിച്ച മലയാളി ഡോക്ടർ എസ്.എസ്. സന്തോഷ് കുമാർ ഗസ്സയിലെ Read more

പലസ്തീൻ തടവുകാരുടെ 30 മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി ഇസ്രായേൽ
Israel Gaza bodies

ഇസ്രായേൽ 30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി. മൃതദേഹങ്ങളിൽ പീഡനത്തിന്റെ ലക്ഷണങ്ങൾ Read more

വയനാട്ടിൽ വ്യാജ സിപ്പ് ലൈൻ അപകട വീഡിയോ പ്രചരിപ്പിച്ച കേസിൽ സൈബർ പോലീസ് അന്വേഷണം
Wayanad zip line accident

വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 18 പലസ്തീനികൾ കൊല്ലപ്പെട്ടു
Israeli attack on Gaza

ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ Read more

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ വീണ്ടും ആക്രമണം
Israel Gaza conflict

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചു. ബന്ദികളുടെ മൃതദേഹം Read more

ഗസ്സ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
Rebuild Gaza

ഗസ്സയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് Read more

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more