അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാനുറച്ച് താലിബാൻ.
പഞ്ച്ഷീറും താലിബാനുമായുള്ള യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
🇦🇫 #Panjshir #resistance forces have reported heavy losses among the #Taliban as a result of a failed attack on #NorthernAlliance positions tonight. The video is reportedly one of the episodes of night battles.#Panjshir #Afghanistan pic.twitter.com/OsIrZJyVSX
— an.dro.id (@Andrewdrozd) September 3, 2021
പഞ്ച്ഷീർ പോരാട്ടം തുടരുന്നതോടെ താലിബാന്റെ സർക്കാർ രൂപീകരണം മെല്ലെപോക്കിലാണ്.
Our forces were waiting for this moment
— Panjshir_Province (@PanjshirProvin1) September 3, 2021
We trained for this moment
We prayed for this moment to come #Afghanistan National resistance
Fight for freedom .. freedom #panjshir pic.twitter.com/cCyA2P8czd
പഞ്ച്ഷീറിലേക്കുള്ള പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞു. പഞ്ച്ഷീർ പ്രദേശവാസികൾ ഭക്ഷ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുന്നതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സ്വലെ ട്വിറ്ററിലൂടെ അറിയിച്ചു.
പഞ്ച്ഷീർ കീഴടക്കാനുള്ള താലിബാനുമായുള്ള യുദ്ധത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം പ്രധാന പ്രശ്നങ്ങളിൽ താലിബാനുമായി ചർച്ചക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു.
കർശന ഉപാധികളോടെ താലിബാനുമായി സഹകരിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും അറിയിച്ചു. താലിബാനെ അംഗീകരിക്കുക അല്ലെന്നും മറിച്ച് അഫ്ഗാൻ ജനതയ്ക്കായി അഫ്ഗാനിസ്ഥന്റെ ഭരണ തലപ്പത്ത് ഉള്ളവരുമായുള്ള ആശയവിനിമയം മാത്രമാണെന്നാണ് യൂറോപ്പ്യൻ യൂണിയൻ അറിയിച്ചത്.
Story Highlights: Taliban to conquer Panjshir, Battle continues.