കേരള ക്രിക്കറ്റ് ലീഗ് സീസൺ-2: ഗ്രാന്റ് ലോഞ്ച് നാളെ

Kerala Cricket League

**തിരുവനന്തപുരം◾:** ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് നാളെ നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിശാഗന്ധിയിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം നിർവഹിക്കും. ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശിഷ്ടാതിഥികളും ക്രിക്കറ്റ് പ്രേമികളും പൊതുജനങ്ങളും ഉൾപ്പെടെ വലിയൊരു ജനാവലിയെ സാക്ഷിയാക്കി കെസിഎല്ലിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കും. തിരഞ്ഞെടുക്കുന്ന പേരുകൾക്ക് പ്രത്യേക സമ്മാനവും നൽകുന്നതാണ് എന്നും കെസിഎ അറിയിച്ചു. ആരാധകർക്ക് ഭാഗ്യചിഹ്നങ്ങളുടെ പേര് നൽകാനുള്ള അവസരം കെസിഎ നൽകുന്നുണ്ട്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, രാത്രി 8.30 മുതൽ പ്രശസ്ത മ്യൂസിക് ബാൻഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

സീസൺ-2 വിന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകർക്കായുള്ള ഫാൻ ജേഴ്സിയുടെ പ്രകാശനം ക്രിക്കറ്റ് താരം സഞ്ജു സാംസണും സൽമാൻ നിസാറും ചേർന്ന് നിർവഹിക്കും. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, മറ്റു കെസിഎ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കെസിഎൽ കൗൺസിൽ ചെയർമാൻ നസീർ മച്ചാൻ, കെസിഎ അംഗങ്ങൾ, അദാനി ട്രിവാൻഡ്രം റോയൽസ് ഉടമകളായ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരും ചടങ്ങിൽ ഉണ്ടാകും.

  ക്രിക്കറ്റ് ടൂറിസവുമായി കെസിഎ; ലക്ഷ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക ഉണർവ്

രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ സൽമാൻ നിസാറിന്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് കെസിഎ അറിയിച്ചു. ഏരീസ് കൊല്ലം സെയിലേഴ്സ് ഉടമ സോഹൻ റോയ്, കൊച്ചി ബ്ലൂടൈഗേഴ്സ് ഉടമ സുഭാഷ് ജോർജ്ജ് മാനുവൽ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉടമ സഞ്ജു മുഹമ്മദ് എന്നിവരും പങ്കെടുക്കും. ഫിനെസ് തൃശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിൾസ് ഉടമകളായ ടി.എസ് കലാധരൻ, കൃഷ്ണ കലാധരൻ, ഷിബു മാത്യു, റാഫേൽ തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ട്രോഫി ടൂറിനോടൊപ്പം വിവിധ പരിപാടികൾ നടക്കും. ലീഗിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ ജില്ലകളിലും നാല് ദിവസമാണ് പ്രചരണ വാഹനം പര്യടനം നടത്തുക.

സെലിബ്രിറ്റികളും കായികതാരങ്ങളും പ്രചരണ പരിപാടിയുടെ ഭാഗമാകും. ഉദ്ഘാടന ചടങ്ങിലേക്കും അതിനു ശേഷം നടക്കുന്ന സംഗീതനിശയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

story_highlight:Federal Bank Kerala Cricket League (KCL) Season-2 grand launch to be held tomorrow at Nishagandhi, Thiruvananthapuram.

Related Posts
കേരള ക്രിക്കറ്റ് ലീഗ്: പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ കളത്തിലിറങ്ങും
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ വിവിധ Read more

  സച്ചിൻ സുരേഷിന് ട്രിപ്പിൾ സെഞ്ച്വറി; കേരള ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് നേട്ടം
ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
Kerala Cricket League

കേരളത്തിന്റെ ക്രിക്കറ്റ് ആവേശമായ ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 Read more

കെസിഎൽ: രാജ്യത്തെ ഒന്നാം നമ്പർ ലീഗാക്കാൻ പുതിയ പദ്ധതികളുമായി കെസിഎ
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിനെ (കെസിഎൽ) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും മികച്ച Read more

ക്രിക്കറ്റ് ടൂറിസവുമായി കെസിഎ; ലക്ഷ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക ഉണർവ്
cricket tourism

കേരള ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് ലീഗിനെ ടൂറിസവുമായി ബന്ധിപ്പിച്ച് കൂടുതൽ ആഭ്യന്തര Read more

സച്ചിൻ സുരേഷിന് ട്രിപ്പിൾ സെഞ്ച്വറി; കേരള ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് നേട്ടം
Sachin Suresh cricket

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അഗോർക് താരം സച്ചിൻ സുരേഷ് Read more

സെൻ്റ് സേവ്യേഴ്സ് കോളേജും കെ.സി.എയും തമ്മിൽ വീണ്ടും കരാർ; ഗ്രൗണ്ട് ഉപയോഗം 33 വർഷത്തേക്ക്
Kerala cricket association

തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തങ്ങളുടെ സഹകര്യം Read more

കെസിഎൽ സീസൺ 2 താരലേലം പൂർത്തിയായി; മത്സരങ്ങൾ ഓഗസ്റ്റ് 21 മുതൽ
Kerala Cricket League

കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കെസിഎൽ സീസൺ 2 താരലേലം Read more

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസൺ റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സിൽ
Kerala cricket league

കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ സഞ്ജു സാംസൺ റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ Read more

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസണിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ താരലേലത്തിൽ സഞ്ജു സാംസണിനെ 26.80 ലക്ഷം Read more

കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ലേലത്തിന്
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. ലേലത്തിൽ Read more