തമിഴ് സിനിമ സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു

Velu Prabhakaran death

തമിഴ് സിനിമ സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 68 വയസ്സായിരുന്നു. സംവിധായകന് എന്നതിനു പുറമെ നടനായും ഛായാഗ്രാഹകനായും വേലു പ്രഭാകരന് തമിഴ് സിനിമയില് സജീവമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേലു പ്രഭാകരൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാതൽ അരംഗം’ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രമായിരുന്നു. ഈ സിനിമയിലെ പല രംഗങ്ങളും നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചില രംഗങ്ങൾ ഒഴിവാക്കുകയും സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്ത ശേഷം സിനിമ ‘കാതൽ കഥൈ’ എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു. ജാതിയും ലൈംഗികതയും പ്രമേയമാക്കിയുള്ളതായിരുന്നു ഈ സിനിമ.

1989-ൽ ‘നാളെയ മനിതൻ’ എന്ന സിനിമയിലൂടെയാണ് വേലു പ്രഭാകരൻ സംവിധായകനായി തമിഴ് സിനിമയിലേക്ക് കടന്നുവരുന്നത്. തുടർന്ന് അടുത്ത വർഷം തന്നെ ‘അതിശയ മനിതൻ’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ മറ്റു സിനിമകളായ ‘അസുരൻ’, ‘രാജാലി’ എന്നിവ പ്രതീക്ഷിച്ച വിജയം നേടിയില്ല.

വേലു പ്രഭാകരൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങളാണ് ‘ഒരു ഇയക്കുണരിൽ കാതൽ ഡയറി’, ‘ശിവൻ’, ‘കടവുൾ’ തുടങ്ങിയവ. ‘ഗാങ്സ് ഓഫ് മദ്രാസ്’, ‘കാഡവർ’, ‘പിസ്സ 3: ദി മമ്മി’, ‘റെയ്ഡ്’, ‘വെപ്പൺ’, ‘അപ്പു ഢക എസ്ടിഡി’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നടിയും സംവിധായകയുമായ ജയാദേവിയായിരുന്നു വേലു പ്രഭാകരന്റെ ആദ്യ ഭാര്യ. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം 2017-ൽ ഷേർളി ദാസിനെ അദ്ദേഹം വിവാഹം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Story Highlights: പ്രമുഖ തമിഴ് സിനിമ സംവിധായകന് വേലു പ്രഭാകരന് ചെന്നൈയില് അന്തരിച്ചു.

Related Posts