വേഗതയിൽ പായുന്ന കാറുകൾക്ക് മുകളിൽ ടെന്നീസ് കളിച്ച് ഗിന്നസ് റെക്കോർഡ് നേടി കായിക താരങ്ങൾ. ജാമി മുറെയും ലോറ റോബ്സണുമാണ് ഈ നേട്ടം കൈവരിച്ചത്. രണ്ട് കാറുകൾ ഒരേ സമയം ചലിക്കുമ്പോൾ അവയ്ക്ക് മുകളിൽ ടെന്നീസ് റാക്കറ്റുകൾ ഉപയോഗിച്ച് പന്ത് അടിച്ചു ഗിന്നസ് ബുക്കിൽ ഇടം നേടുകയായിരുന്നു ഇവർ.
ഈ നേട്ടം കൈവരിക്കുന്നതിന് വേണ്ടി താരങ്ങൾ വളരെ അധികം പ്രയത്നിച്ചു. മണിക്കൂറിൽ 47 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന NX ക്രോസ്ഓവർ എസ്.യു.വികൾക്ക് മുകളിൽ നിന്നുകൊണ്ടായിരുന്നു ഇവരുടെ പ്രകടനം. ഈ അസാധാരണ പ്രകടനത്തിന് പിന്നിൽ നിരവധി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
കാറുകളുടെ മുകളിൽ രണ്ട് അലുമിനിയം പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ചു. മേൽക്കൂരയിലെ റാക്ക് മൗണ്ടിംഗ് പോയിന്റുകൾ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമുകൾ എസ്.യു.വികളിലേക്ക് സുരക്ഷിതമായി ബോൾട്ട് ചെയ്തുറപ്പിച്ചു. കൂടാതെ നാല് സുരക്ഷാ സ്ട്രാപ്പുകൾ ഉപയോഗിച്ച് കൂടുതൽ ബലപ്പെടുത്തിയിരുന്നു.
“ടെന്നീസ് കൃത്യതയും വൈദഗ്ദ്ധ്യവും ഏകോപനവും ആവശ്യമുള്ള ഒരു കായിക ഇനമാണ്, അതിനാൽ വേഗത്തിൽ സഞ്ചരിക്കുന്ന ചലിക്കുന്ന കാറുകൾക്ക് മുകളിൽ ഒരു റാലി കളിക്കുന്നത് നിസ്സാര കാര്യമല്ല!” എന്ന് റെക്കോർഡ് നേടിയ ശേഷം ലോറ റോബ്സൺ പ്രതികരിച്ചു. സ്റ്റിയറിംഗ് വീലിന് പിന്നിൽ പ്രൊഫഷണൽ സ്റ്റണ്ട് ഡ്രൈവർമാരായിരുന്നു ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ ഡക്സ്ഫോർഡ് എയർഫീൽഡിന്റെ റൺവേയിലൂടെയായിരുന്നു കാറുകൾ ഓടിച്ചത്.
ഈ ദൃശ്യം കാണുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും വളരെയധികം പ്രയത്നം ഇതിന് പിന്നിലുണ്ട്. ജാമി മുറെയും ലോറ റോബ്സണും ടെന്നീസ് പന്ത് 101 തവണയാണ് അങ്ങോട്ടുമിങ്ങോട്ടും അടിച്ചത്. “ഞാൻ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും അസാധാരണവുമായ വെല്ലുവിളി” എന്നായിരുന്നു ജാമി മുറെയുടെ പ്രതികരണം. ഒന്നിലധികം ശ്രമങ്ങൾക്കു ശേഷമാണ് ഈ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചത്.
രണ്ട് ചലിക്കുന്ന കാറുകളിൽ ഏറ്റവും ദൈർഘ്യമേറിയ ടെന്നീസ് റാണി എന്ന റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്. ടെന്നീസ് താരങ്ങളായ ജാമി മുറെ, ലോറ റോബ്സൺ എന്നിവരുടെ ഈ നേട്ടം കായിക ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്. NX ക്രോസ്ഓവർ എസ്.യു.വികൾക്ക് മുകളിൽ നിന്നുകൊണ്ടുള്ള ഇവരുടെ ഈ സ്റ്റണ്ട് വളരെയധികം സാഹസികത നിറഞ്ഞതായിരുന്നു.
Story Highlights: On moving cars, tennis players Jamie Murray and Laura Robson set a Guinness World Record for the longest rally.\n