ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്; റയൽ മാഡ്രിഡിന് വിട

Luka Modric AC Milan

റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സൂപ്പർ താരം ലൂക്കാ മോഡ്രിച്ച് ഇനി എസി മിലാനിലേക്ക് ചേക്കേറുന്നു. 13 വർഷം റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ നിറഞ്ഞുനിന്ന താരമാണ് മോഡ്രിച്ച്. ക്ലബ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിക്കെതിരെ 4-0 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ മാറ്റം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ക്രൊയേഷ്യൻ താരം സ്പെയിനിൽ നിന്ന് ഫ്രീ ഏജന്റായാണ് ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലേക്ക് എത്തുന്നത്. എസി മിലാന്റെ മുഖ്യ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി മോഡ്രിച്ചിനെ ടീമിലേക്ക് സ്വാഗതം ചെയ്തു. “മോഡ്രിച്ച് അസാധാരണ കളിക്കാരനും ഏറെ പ്രധാന്യമുള്ളവനുമാണ്, ഞങ്ങൾ അവനായി കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാലിയൻ വമ്പന്മാരുമായി ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

റയൽ മാഡ്രിഡിനായി തന്റെ കരിയറിലെ പ്രധാന സമയമെല്ലാം ചിലവഴിച്ച താരമാണ് 39 കാരനായ ലൂക്കാ മോഡ്രിച്ച്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരൻ എന്ന ഖ്യാതിയും മോഡ്രിച്ചിനുണ്ട്. ആഗസ്റ്റിലായിരിക്കും മോഡ്രിച്ച് എസി മിലാൻ ടീമിലേക്ക് എത്തുന്നത്.

597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളത്തിലിറങ്ങിയ മോഡ്രിച്ച് ആറ് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 28 ട്രോഫികൾ നേടിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് സമൂഹ്യ മാധ്യമമായ എക്സിലൂടെ ഈ വിവരം പുറത്തുവിട്ടത്.

Story Highlights: ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡ് വിട്ട് എസി മിലാനിലേക്ക്; ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു.

Related Posts
ഫ്ലോറിയൻ വിർട്സിനെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ലിവർപൂൾ
Florian Wirtz Liverpool

ജർമ്മൻ താരം ഫ്ലോറിയൻ വിർട്സിനെ ലിവർപൂൾ എഫ് സി സ്വന്തമാക്കി. 116 മില്യൺ Read more

മാത്യൂസ് കുഞ്ഞയുമായി കരാർ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്;തുക 720 കോടി രൂപ
Matheus Cunha transfer

ബ്രസീൽ ഫോർവേഡ് മാത്യൂസ് കുഞ്ഞയുമായി കരാർ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ഏകദേശം Read more

അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ; പുതിയ ക്ലബ് ഏതെന്ന് ഉറ്റുനോക്കി ആരാധകർ
Cristiano Ronaldo Al-Nassr

പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം Read more

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക മോഡ്രിച് വിരമിക്കുന്നു
Luka Modric Retirement

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ലൂക മോഡ്രിച് ക്ലബ് വിടുന്നു. ഫിഫ ക്ലബ് Read more

മോഡ്രിച്ചിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Luka Modric

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആശംസകൾ നേർന്നു. Read more

അമ്മമാരുടെ പേരുമായി എ സി മിലാൻ; ഇറ്റാലിയൻ ഫുട്ബോളിൽ വേറിട്ട മാതൃദിനാഘോഷം
AC Milan Mother's Day

എ സി മിലാൻ മാതൃദിനം വ്യത്യസ്തമായി ആഘോഷിച്ചു. ജേഴ്സിയുടെ പിന്നിൽ സ്വന്തം പേരിന് Read more

മോഡ്രിച്ചിനെ മയാമിയിലെത്തിക്കാൻ മെസ്സിയുടെ നീക്കം
Luka Modric Inter Miami

ഇന്റർ മയാമിയിലേക്ക് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനെ എത്തിക്കാൻ ലയണൽ മെസ്സി ശ്രമിക്കുന്നതായി Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമോ? താരത്തിന്റെ പ്രസ്താവന ചർച്ചയാകുന്നു
Cristiano Ronaldo Manchester City

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. സിഎൻഎൻ സ്പോർട്സ് ജേണലിസ്റ്റുമായുള്ള Read more

ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നു; ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങുമോ?
Lionel Messi Inter Miami exit

ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് Read more

റയൽ മഡ്രിഡിന്റെ പുതിയ മിന്നും താരം: എൻഡ്രിക്കിന്റെ സ്വപ്നസാക്ഷാത്കാരം
Endrick Real Madrid

റയൽ മഡ്രിഡിന്റെ താരനിബിഢമായ ടീമിലേക്ക് പുതിയൊരു മിന്നും താരം കൂടി എത്തിയിരിക്കുകയാണ്. ബ്രസീലിയൻ Read more