ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപിന്റെ സഹോദരിയുടെ ചികിത്സയ്ക്ക് ബിസിസിഐ സഹായം നൽകിയെന്ന് സുഹൃത്ത്. ആകാശ്ദീപിന്റെ സഹോദരി ജ്യോതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സുഹൃത്ത് വൈഭവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ജ്യോതിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മാസമായി ജ്യോതി ചികിത്സയിലായിരുന്നു. ഇതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം സഹോദരിക്ക് സമർപ്പിക്കുകയാണെന്ന് ആകാശ്ദീപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സഹായം ലഭിച്ച വിവരം വൈഭവ് കുമാർ അറിയിച്ചത്.
ജ്യോതിക്ക് കാൻസറിൻ്റെ ആദ്യ ഘട്ടമായിരുന്നുവെന്നും അതിനാൽ ബിസിസിഐയും ലക്നൗ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റും ചികിത്സയ്ക്ക് സഹായിച്ചുവെന്നും വൈഭവ് കുമാർ പറഞ്ഞു. മുംബൈയിൽ നിന്ന് ഡോക്ടർമാരെത്തി ലക്നൗവിൽ തന്നെ ജ്യോതിക്ക് ചികിത്സ ഉറപ്പാക്കിയിരുന്നു. ഇതിലൂടെ മികച്ച ചികിത്സ നൽകാൻ സാധിച്ചു.
ബിസിസിഐയും ലക്നൗ മാനേജ്മെന്റും ബംഗാൾ അസോസിയേഷനും ഒരുപോലെ സഹായം നൽകി. ഇവർ നടത്തിയ ഇടപെടലുകൾ ഏറെ വലുതായിരുന്നു. നിലവിൽ ജ്യോതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈഭവ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
സെൻ്റ് സേവ്യേഴ്സ് കോളേജും കെ.സി.എയും തമ്മിലുള്ള കരാർ പുതുക്കി; ഗ്രൗണ്ട് ലീസ് 17 വർഷത്തേക്ക് കൂടി നീട്ടി
ഇപ്പോൾ സഹോദരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ആകാശ്ദീപ് പറഞ്ഞു. ബിസിസിഐയുടെയും ലക്നൗ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെൻ്റിൻ്റെയും സഹായം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: ആകാശ്ദീപിന്റെ സഹോദരിയുടെ ചികിത്സയ്ക്ക് ബിസിസിഐ സഹായം നൽകിയെന്ന് സുഹൃത്ത് വൈഭവ് കുമാർ വെളിപ്പെടുത്തി.