**കോട്ടയം◾:** കോട്ടയം മെഡിക്കൽ കോളേജിൽ അപകടം. 14-ാം വാർഡിന്റെ കെട്ടിടം ഇടിഞ്ഞുവീണു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചു.
14-ാം വാർഡിലെ ശുചിമുറികൾ ഉൾപ്പെടുന്ന ഭാഗമാണ് തകർന്ന് വീണത്. കെട്ടിടം വലിയ ശബ്ദത്തോടെ താഴേക്ക് പതിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
പരിക്കേറ്റവരിൽ ഒരു കുട്ടിയും 45 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുമാണുള്ളതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇരുവർക്കും കാര്യമായ പരുക്കുകളില്ലെന്നും വിവരമുണ്ട്. അപകടത്തിൽ മറ്റാരും പെട്ടിട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
പരിക്കേറ്റ രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
Story Highlights : part of kottayam medical college building collapsed
Story Highlights: Part of Kottayam Medical College building collapses, injuring two.