ഇറാന്റെ ആണവ കേന്ദ്രങ്ങള് തകര്ത്ത വിഷയത്തില് ഇന്ന് പെന്റഗണ് വിശദീകരണം നല്കുമെന്ന് ട്രംപ്

Iran nuclear sites

ഇറാന്റെ ആണവ നിലയങ്ങള്ക്കെതിരായ സൈനിക നീക്കവുമായി ബന്ധപ്പെട്ട് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെ ആണവ കേന്ദ്രങ്ങള് ആക്രമിച്ചതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള് പെന്റഗണ് ഇന്ന് പുറത്തുവിടുമെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും വിവരങ്ങള് നല്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രൂത്ത് സോഷ്യലില് എഴുതിയ കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ആണവനിലയത്തിലേക്ക് അതിസാഹസികമായി ആക്രമണം നടത്തിയ അമേരിക്കന് പൈലറ്റുകളുടെ മനോവീര്യം തകര്ക്കുന്ന തരത്തിലുള്ള വ്യാജവാര്ത്തകള് പ്രചരിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. സിഎന്എന്, ന്യൂയോര്ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള് വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാര്ത്ത നല്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാര് ചര്ച്ചകള് അടുത്തയാഴ്ച ആരംഭിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ ഇറാന്റെ ആണവ നിലയങ്ങള് തകര്ന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്സി സിഐഎ റിപ്പോര്ട്ട് ചെയ്തു.

ഇറാന്റെ ആണവ നിലയങ്ങളെ പൂര്ണമായി തകര്ക്കാന് അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നതായി നേരത്തെ വാര്ത്തകള് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പെന്റഗണ് രംഗത്തെത്തുന്നത്. ആണവ നീക്കങ്ങളെ കുറച്ച് മാസങ്ങള് വൈകിപ്പിക്കാന് മാത്രമേ ആക്രമണം കൊണ്ട് സാധിച്ചുള്ളൂ എന്നും റിപ്പോര്ട്ടുകളുണ്ട്.

  ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം

അമേരിക്കന് മാധ്യമങ്ങള്ക്കെതിരെയും ട്രംപ് വിമര്ശനം ഉന്നയിച്ചു. രണ്ട് മാധ്യമങ്ങളും നല്കിയ വാര്ത്ത വ്യാജമാണെന്ന് ഇന്നത്തെ വാര്ത്താ സമ്മേളനത്തിന് ശേഷം വ്യക്തമാകും എന്നും ട്രംപ് കൂട്ടിച്ചേര്ത്തു.

Story Highlights : Trump announces Pentagon briefing to debunk Iran strike reports

Story Highlights: ഇറാന്റെ ആണവ നിലയങ്ങള്ക്കെതിരായ സൈനിക നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള് പെന്റഗണ് ഇന്ന് പുറത്തുവിടുമെന്ന് ഡൊണാള്ഡ് ട്രംപ് അറിയിച്ചു.

Related Posts
ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
FIFA Peace Prize

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്കാരം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും Read more

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
Venezuelan airspace closed

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് Read more

ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
executive orders

ജോ ബൈഡൻ ഒപ്പിട്ട 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. Read more

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
South Africa G20 Summit

ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ Read more

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത; യുഎസ് സമാധാന പദ്ധതിക്ക് അംഗീകാരം
US peace plan

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് Read more

  ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
യുക്രൈൻ സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ
Ukraine peace plan

അമേരിക്ക മുന്നോട്ടുവെച്ച 28 ഇന യുക്രൈൻ സമാധാന പദ്ധതിയിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ മാറ്റങ്ങൾ Read more

ജി 20 ഉച്ചകോടിയില് ട്രംപിനെ പരിഹസിച്ച് ലുല ഡ സില്വ
G20 summit Lula Trump

ജി 20 ഉച്ചകോടിയില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പങ്കാളിത്തമില്ലാത്തതിനെ ബ്രസീലിയന് പ്രസിഡന്റ് Read more

ട്രംപിനെ ഫാസിസ്റ്റ് എന്ന് ആവർത്തിച്ച് ന്യൂയോർക്ക് മേയർ
Donald Trump Fascist

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി Read more

യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
Ukraine peace plan

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന Read more