ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15നാണ് റെയിംസിനെതിരെ പിഎസ്ജിയുടെ മത്സരം.
രണ്ടാഴ്ചകൾക്ക് മുൻപാണ് നാടകീയമായി മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയത്. ഫുട്ബോൾ ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ വാർത്തയായിരുന്നു ലയണൽ മെസ്സിയുടെ ക്ലബ് മാറ്റം. മാച്ച് ഫിറ്റ് അല്ലാത്തതിനാലാണ് മെസ്സി ഇതുവരെ കളത്തിലിറങ്ങാഞ്ഞത് എന്നാണ് സൂചന.
ബാഴ്സലോണയിലെ അഞ്ചു വർഷത്തെ കരാറും 50% വേതന ഇളവും മെസ്സി അംഗീകരിച്ചിരുന്നു. എന്നാൽ പെട്ടെന്നാണ് ലയണൽ മെസ്സി ക്ലബ്ബിൽ തുടരില്ലെന്ന് ബാഴ്സലോണ അറിയിച്ചത്.
തന്റെ പന്ത്രണ്ടാം വയസ്സിലാണ് മെസ്സി ബാഴ്സലോണയുമായി ആദ്യമായി കരാർ ഒപ്പിട്ടത്. നീണ്ട 22 വർഷങ്ങൾക്കുശേഷമാണ് മെസ്സി ബാഴ്സലോണ വിടുന്നത്.
ലാലിഗയുടെ സാമ്പത്തിക-സാങ്കേതിക നിയന്ത്രണങ്ങൾ മൂലമാണ് മെസ്സിക്ക് ക്ലബ്ബ് വിടേണ്ടതായി വന്നതെന്ന് ബാഴ്സലോണ അറിയിച്ചിരുന്നു. 2023 വരെ പിഎസ്ജിയുമായി ഒപ്പിട്ട കരാറിൽ 35 ദശലക്ഷം യൂറോയാണ് മെസ്സിക്ക് പ്രതിഫലമായി ലഭിക്കുക.
Story Highlights: Lionel Messi’s PSG Debut starts today.