ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നിലപാട് കടുപ്പിച്ച് നേതാക്കൾ

Shashi Tharoor Congress

ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂർ എം.പി.യുടെ പ്രതികരണമാണ് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നു. പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന തരൂരിന്റെ നടപടി മനഃപൂർവമാണെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം പ്രത്യേക താൽപ്പര്യം കാണിക്കേണ്ടിയിരുന്നെന്നും, അതിനുപകരം തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു. അതേസമയം, എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കുറച്ചുകാലമായി നേതൃത്വവുമായി അകലം പാലിക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കവെ, തനിക്ക് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും തിരഞ്ഞെടുപ്പ് ദിനത്തിൽ അഭിപ്രായം പറഞ്ഞ് വിവാദങ്ങളുണ്ടാക്കാൻ താനില്ലെന്നും തരൂർ പറഞ്ഞിരുന്നു.

ദേശീയ, കേരളാ നേതൃത്വങ്ങൾക്ക് ഒരുപോലെ അനഭിമതനായ ശശി തരൂരിനെതിരെ കെപിസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. എഐസിസി നേതൃത്വവും തരൂർ വിഷയത്തിൽ വിഷമവൃത്തത്തിലാണ്. കേരളത്തിലെ തലമുതിർന്ന നേതാക്കൾപോലും അദ്ദേഹത്തെ കൈയൊഴിഞ്ഞ മട്ടാണ്.

തുടർച്ചയായി മോദി സ്തുതി നടത്തുന്ന ശശി തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. എന്നാൽ, അദ്ദേഹത്തെ പുറത്താക്കിയാൽ അത് തരൂരിന് ഗുണകരമാകുമെന്ന ബോധ്യത്തിൽ നേതാക്കൾ തൽക്കാലം നിലപാട് മയപ്പെടുത്തുകയാണ്. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം തരൂർ മോദിയുടെ ടീം അംഗത്തെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവും ശക്തമാണ്. പാക് ഭീകരത വിശദീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദേശ ടീമിൽ കോൺഗ്രസ് പേര് നൽകാതെ തന്നെ ശശി തരൂർ യാത്രാ സംഘത്തലവനായത് നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.

  സംസ്ഥാന കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നീളുന്നു; സമവായമില്ലാതെ ഹൈക്കമാൻഡ്

എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിനെപ്പോലുള്ള നേതാക്കൾ നേരത്തെതന്നെ ശശി തരൂരിനെ പരസ്യമായി എതിർത്തിരുന്നു. എന്നാൽ, കെപിസിസി ഭാരവാഹികളെ തള്ളിപ്പറയുകയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നേട്ടങ്ങളെക്കുറിച്ച് മികച്ച അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഹൈക്കമാൻഡ് തല്ക്കാലം തരൂരിനെ കൂടെ നിർത്താൻ തീരുമാനിച്ചെങ്കിലും അദ്ദേഹം തുടരെത്തുടരെ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടണമെന്നായിരുന്നു തരൂരിന്റെ ആവശ്യം.

രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിച്ച തരൂരിനെ കോൺഗ്രസ് പുറത്താക്കിയെന്നായിരിക്കും ബിജെപിയുടെ ആരോപണം. അതിനാൽത്തന്നെ, തരൂരിനെ ഇപ്പോൾ പുറത്താക്കിയാൽ രക്തസാക്ഷി പരിവേഷം ഉണ്ടാകുമെന്നും കോൺഗ്രസ് ഭയക്കുന്നു. രാജ്യസ്നേഹിയായ തനിക്ക് ഇപ്പോൾ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനാൽ കോൺഗ്രസിലെ ചില നേതാക്കളുടെ പ്രസ്താവനയിൽ അഭിപ്രായം പറയുന്നില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. രാജ്യം ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നു, അത് ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

അതേസമയം, കോൺഗ്രസിൽ നിന്നും പുറത്താക്കുന്നതിൽ തരൂർ ആശങ്കപ്പെടുന്നില്ലെന്നും ബിജെപി വ്യക്തമായ അക്കൊമഡേഷൻ നൽകുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ, തരൂർ തിരുവനന്തപുരം എംപി സ്ഥാനം രാജിവെച്ചാൽ അത് കോൺഗ്രസിന് തിരിച്ചടിയാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുക എളുപ്പമല്ല. രാജീവ് ചന്ദ്രശേഖറുമായുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തരൂർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനാൽ ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും കോൺഗ്രസ് മുന്നിൽ കാണുന്നുണ്ട്.

  ശശി തരൂരിന്റെ 'മോദി സ്തുതി' അവസാനിപ്പിക്കണം; കെ.മുരളീധരന്റെ വിമർശനം

എഐസിസി തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിനിറങ്ങിയതാണ് തരൂരിന് കോൺഗ്രസിൽ തിരിച്ചടിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനായിരുന്ന തരൂർ പാർലമെന്റിൽ കോൺഗ്രസിൻ്റെ ഉപനേതാവ് സ്ഥാനമൊക്കെ ആഗ്രഹിച്ചിരുന്നു. എങ്കിലും, ശശി തരൂരിനെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. വിദേശയാത്രയ്ക്ക് ശേഷം മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും കോൺഗ്രസിനെ അസ്വസ്ഥരാക്കിയിരുന്നു.

Story Highlights : Shashi Tharoor admits differences with Congress leadership amid Nilambur election campaign

Story Highlights: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശശി തരൂർ തുറന്നുപറഞ്ഞു.

Related Posts
സംസ്ഥാന കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നീളുന്നു; സമവായമില്ലാതെ ഹൈക്കമാൻഡ്
DCC reorganization

സംസ്ഥാന കോൺഗ്രസിൽ ഡിസിസി ഭാരവാഹി നിർണയം നീളുകയാണ്. ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ സമവായത്തിലെത്താൻ Read more

ശശി തരൂരിന്റെ ‘മോദി സ്തുതി’ അവസാനിപ്പിക്കണം; കെ.മുരളീധരന്റെ വിമർശനം
Shashi Tharoor criticism

ശശി തരൂർ എം.പി.ക്കെതിരെ വിമർശനവുമായി കെ. മുരളീധരൻ. മോദി സ്തുതികൾക്കിടയിൽ ഉണ്ടാകുന്ന പ്രവണത Read more

കെപിസിസിയിൽ ജംബോ കമ്മറ്റി വരുന്നു; നിർണ്ണായക തീരുമാനങ്ങളുമായി കോൺഗ്രസ്
KPCC jumbo committee

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ വരുന്നു. ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും Read more

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പാർലമെന്റ്; ശശി തരൂരിന് സംസാരിക്കാൻ അനുമതിയില്ല
Operation Sindoor

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയിൽ Read more

  കെപിസിസിയിൽ ജംബോ കമ്മറ്റി വരുന്നു; നിർണ്ണായക തീരുമാനങ്ങളുമായി കോൺഗ്രസ്
ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകള്; രാഷ്ട്രീയ സ്വീകാര്യത ഉറപ്പാക്കണമെന്ന് തരൂര്
political acceptance

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില് മുഖ്യ പ്രഭാഷകനായി ശശി തരൂര് Read more

രാജ്യമാണ് ആദ്യം, പിന്നെ പാർട്ടി; നിലപാട് ആവർത്തിച്ച് ശശി തരൂർ
National Security Politics

ഏത് രാഷ്ട്രീയ പാർട്ടിയിലായാലും മികച്ച ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ശശി തരൂർ Read more

മോദി സ്തുതി: ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രം
Shashi Tharoor

മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രം രംഗത്ത്. തരൂരിന്റെ നിലപാട് Read more

കേരളാ കോൺഗ്രസ് എമ്മിന്റെ സമ്മർദ്ദം; എൽഡിഎഫിൽ ഭിന്നത രൂക്ഷം
LDF Kerala Congress M

വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസമ്മേളനം വിളിക്കണമെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം Read more

ശശി തരൂരിനെ പിന്തുണച്ച് സുരേഷ് ഗോപി; പുലിപ്പല്ല് വിവാദത്തിൽ അന്വേഷണം ആരംഭിച്ചു
Suresh Gopi Shashi Tharoor

ശശി തരൂരിനെ സുരേഷ് ഗോപി പിന്തുണച്ചതും, മോദി സർക്കാരിനെ തരൂർ പ്രശംസിച്ചതും പ്രധാന Read more

ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പാർട്ടി വിടൂ; തരൂരിന് കെ. മുരളീധരന്റെ മുന്നറിയിപ്പ്

ശശി തരൂർ എം.പി.ക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാർട്ടി Read more