അഹമ്മദാബാദ് വിമാന ദുരന്തം; മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബത്തിന് സഹായവുമായി ഡോ. ഷംഷീർ വയലിൽ

Ahmedabad plane crash

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസ ധനവുമായി ഡോ. ഷംഷീർ വയലിൽ. ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കുമായി ആറു കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സംരംഭകനുമാണ് ഡോക്ടറുമായ ഷംഷീർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി മരിച്ച എംബിബിഎസ് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകും. ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. കൂടാതെ, ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം നൽകും.

മെഡിക്കൽ പഠനകാലത്ത് ഹോസ്റ്റലുകളിലെ ഒത്തുചേരലുകൾ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ടാണ് ഈ ദുരന്തം തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ഡോ. ഷംഷീർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ സമയത്ത് മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിലും സമാനമായ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ഓർമ്മകൾ അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മനസ്സിൽ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കൽ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ തനിക്ക് ഓർമ്മയുണ്ടെന്നും അദ്ദേഹം വ്യകതമാക്കി.

ആരോഗ്യ സേവനങ്ങൾ ആഗ്രഹിച്ച് ലക്ഷ്യത്തിലേക്ക് എത്തും മുൻപേ വിടപറഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഈ സഹായം നൽകുന്നതെന്ന് ഡോ. ഷംഷീർ കൂട്ടിച്ചേർത്തു. ഡോക്ടർമാരുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളിലേക്ക് ഒരു ദുരന്തം ഇരച്ചെത്തി ജീവൻ അപഹരിക്കുന്നത് ഹൃദയഭേദകമാണ്. മെസിലെ മേശയ്ക്ക് ചുറ്റുമുള്ള വർത്തമാനങ്ങൾ, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റൽ മുറിയിലെ വിശ്രമം എന്നിവയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

  അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം

അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും അസാധാരണമായ സാഹചര്യം ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് ഡോ. ഷംഷീർ അബുദാബിയിൽ പറഞ്ഞു. സമാനമായ നിരവധി ദുരന്തങ്ങളിൽ താൻ സഹായം നൽകിയിട്ടുണ്ട്. ദുരന്തബാധിതരായ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പിന്തുണക്കുന്നതിനായി ബി.ജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ഗുരുതരമായി പരിക്കേറ്റവർക്ക് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കും. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റിതേഷ് കുമാർ ശർമ്മ അടക്കമുള്ളവർക്കാണ് ഈ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ റിതേഷിനോടൊപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ വിമാനം ഇടിച്ചു കയറിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ ആഴം വെളിവാക്കുന്ന ചിത്രങ്ങളായി മാറി. ഈ ദുരന്തത്തിൽ താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും നഷ്ടമായി.

  കാനഡ വിമാന അപകടം: മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

2010-ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഡോ. ഷംഷീർ സാമ്പത്തിക സഹായവും വിദ്യാഭ്യാസ സഹായവും നൽകിയിരുന്നു. കൂടാതെ യുഎഇയിൽ ജോലിയും നൽകി ആശ്വസിപ്പിച്ചു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായം നൽകിയിട്ടുണ്ട്. വൈകാരിക പിന്തുണ നൽകുന്നതിനോടൊപ്പം മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ഇവർക്കും കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഡോ. ഷംഷീർ ലക്ഷ്യമിടുന്നത്.

Story Highlights: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 6 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ.

Related Posts
കാനഡയിൽ വിമാനപകടത്തിൽ മലയാളി യുവാവ് മരിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ്(27)ആണ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യയുടെ ധനസഹായം
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 Read more

കാനഡ വിമാന അപകടം: മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Canada plane crash

കാനഡയിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. Read more

അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവെന്ന് പരാതി
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മാറി അയച്ചെന്ന് ആരോപണം. Read more

  അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവെന്ന് പരാതി
അഹമ്മദാബാദ് വിമാന അപകടം: കാരണം എഞ്ചിൻ തകരാറോയെന്ന് എഎഐബി
Ahmedabad flight crash

അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം എഞ്ചിൻ കൺട്രോൾ യൂനിറ്റ് തകരാറാണോയെന്ന് എഎഐബി അന്വേഷിക്കുന്നു. Read more

കാനഡയിലെ അപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി
Canada plane crash

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ Read more

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. Read more

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ Read more

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
Canada plane crash

കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി Read more

അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച പുറത്ത് വിട്ടേക്കും
Ahmedabad plane crash

അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. റിപ്പോർട്ട് കേന്ദ്ര Read more