സംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, മറ്റു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Kerala monsoon rainfall

കൊച്ചി◾: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവയാണ്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നാശനഷ്ട്ടം സംഭവിച്ചു. പലയിടത്തും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണത് വൻ ദുരന്തം ഒഴിവാക്കി.

എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. കാക്കനാട് കുഴിക്കാല ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 4.30 നാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച ഉൾപ്പെടെ കെട്ടിടത്തിന് പൊട്ടൽ വീണു.

  സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാക്കനാട് കുഴിക്കാല സ്വദേശിയായ സാജു ജോസഫിന്റെ വീടാണ് അപകടത്തിലായത്. ശക്തമായ മഴപെയ്താൽ വീട് നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോളുള്ളത്.

തിരുവനന്തപുരം പെരുമാതുറയിൽ സീന റഷീദിന്റെ വീടിന്റെ മേൽപ്പുര തകർന്ന് റോഡിലേക്ക് വീണു. ശക്തമായ കാറ്റിലാണ് മേൽക്കൂര നിലംപതിച്ചത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാഞ്ഞത് വലിയ അപകടം ഒഴിവാക്കി.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മേൽക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെയും റെഡ് അലർട്ട് തുടരും.

Story Highlights: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related Posts
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ, Read more

മോൻത ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ അതീവ ജാഗ്രത
Cyclone Montha

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ കരതൊട്ടു. ആന്ധ്രയിലെ 17 ജില്ലകളിൽ Read more

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും
Kerala rain alert

തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ Read more

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ Read more

സംസ്ഥാനത്ത് മഴ കനക്കും; വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി Read more

  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ Read more

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കൻ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് Read more

കേരളത്തിൽ മഴ ശക്തമായി തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ, Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read more