രഞ്ജിതയുടെ മരണത്തെ അപമാനിച്ച തഹസിൽദാർക്കെതിരെ നടപടി; ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും

Ranjitha death insult case

കാസർഗോഡ്◾: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരെ നടപടി ശക്തമാക്കുന്നു. ഇയാളെ ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. നിലവിൽ സസ്പെൻഷനിലുള്ള പവിത്രനെതിരെ കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ സർക്കാരിന് റിപ്പോർട്ട് നൽകി. ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പവിത്രന്റെ ഭാഗത്തുനിന്നും ഇത് ആദ്യമായല്ല ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. ഇയാൾ നിരന്തരം അച്ചടക്കം ലംഘിക്കുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച താലൂക്ക് ഓഫീസിൽ നിന്നാണ് വെള്ളരിക്കുണ്ട് പൊലീസ് എ. പവിത്രനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ ഹോസ്ദുർഗ് പൊലീസിന് കൈമാറി. പോലീസ് നടത്തിയ വൈദ്യ പരിശോധനയില് മദ്യപിച്ചാണ് പവിത്രന് ഇന്ന് ജോലിക്ക് എത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.

എൻ.എസ്.എസ് കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരന്റെ പരാതിയിലാണ് പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപത്തിലൂടെ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സസ്പെൻഷനിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രഞ്ജിതക്കെതിരെ അശ്ലീല ചുവയോടെയുള്ള കമന്റ് പങ്കുവെച്ചത്.

കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് മുൻപ് പവിത്രൻ നടപടി ഏറ്റുവാങ്ങിയിരുന്നു. ഹോസ്ദുർഗ് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. എ. പവിത്രനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചു.

അഹമ്മദാബാദ് വിമാനാപകടത്തില് മരിച്ച രഞ്ജിത ജി നായരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാര് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നത്.

Story Highlights : Revenue officer who insulted malayali nurse Ranjitha may be dismissed from his job soon

Related Posts
രഞ്ജിതയെ അപമാനിച്ച സംഭവം: പവിത്രനെതിരെ കടുത്ത നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം
Ranjitha insult case

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ അപമാനിച്ച വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് Read more

വിമാനദുരന്തം: രഞ്ജിതയുടെ ബന്ധുക്കൾ അഹമ്മദാബാദിൽ; ഡെപ്യൂട്ടി തഹസിൽദാരെ പിരിച്ചുവിട്ടേക്കും
Ahmedabad plane crash

വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ ബന്ധുക്കൾ അഹമ്മദാബാദിലെത്തി. ഡിഎൻഎ പരിശോധനയ്ക്കായി അവർ Read more

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിന തടവ്
minor girl abuse case

കാസർഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിന Read more