കോവിഡ് കേസുകളില്‍ സര്‍ക്കാരിനെ പഴിച്ചുകൊണ്ട് വി.മുരളീധരന്‍.

Anjana

കോവിഡ്കേസുകളില്‍ സര്‍ക്കാരിനെ പഴിച്ചുകൊണ്ട് വി.മുരളീധരന്‍
കോവിഡ്കേസുകളില്‍ സര്‍ക്കാരിനെ പഴിച്ചുകൊണ്ട് വി.മുരളീധരന്‍

ന്യുഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. 

മഹാമാരിയെ പ്രചാരവേലകൾക്കായി കേരളം ഉപയോഗിച്ചുവെന്നും, കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിലെയും,മഹാരാഷ്ട്രയിലേയുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതിനു പിന്നിൽ ശാസ്ത്രീയമായുള്ള പ്രതിരോധമാർഗ്ഗങ്ങൾ അവലംബിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് കഴിഞ്ഞകാലങ്ങളിൽ വിജയത്തിന്റെ അവകാശം കൈക്കൊണ്ടവരെ ഇപ്പോഴുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലല്ലോയെന്നും മുരളീധരൻ പരിഹസിച്ചു.

കോവിഡ് വ്യാപനത്തിന്റെ ആരംഭംമുതൽക്കേ ഒരുവർഷത്തോളം മുഴുവൻ ദിവസവും വാർത്താസമ്മേളനം നടത്തി ‘കരുതലിന്റെ പാഠം’ പഠിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോൾ കാണാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് മുഴുവൻ കേരളം വെല്ലുവിളിയാകുന്ന അവസ്ഥ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Story highlight : V. Muraleedharan criticizes the government in covid cases.