ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ്. യുഎസ് ഉൾപ്പെടെയുള്ള വിദേശശക്തികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഏതു വിധേനയും രാജ്യം വിടാനായി അഫ്ഗാൻ പൗരന്മാരും വിദേശ പൗരന്മാരും വിമാനത്താവളത്തിൽ ഒഴുകിയെത്തുകയാണ്. എന്നാൽ വിദേശ പൗരന്മാരെ തടയില്ലെന്നും അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും താലിബാൻ വക്താവ് അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതോടെ ഒരു ലക്ഷത്തിനടുത്ത് അഫ്ഗാൻ പൗരന്മാരും വിദേശ പൗരന്മാരും രാജ്യം വിട്ടതായാണ് കണക്കുകൾ. ഓഗസ്റ്റ് 31ന് മുൻപായി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.
Story Highlights: US warns citizens to leave kabul airport immediately due to Terror Threat.