ലഹരിയും റാഗിംഗും തടയാൻ; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ്

higher secondary training

കണ്ണൂർ◾: ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതാണ്. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, വിദ്യാർത്ഥികളുടെ രക്ഷാകർതൃ-അധ്യാപക ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നതാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂൺ ഒൻപതിന് കേരളത്തിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും. തുടർന്ന് 12, 13, 16, 17 തീയതികളിൽ അതാത് വിദ്യാലയങ്ങളിൽ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. 10, 11 തീയതികളിൽ ഓരോ വിദ്യാലയത്തിലെയും സൗഹൃദ കോഡിനേറ്റർമാരുടെയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെയും പരിശീലനം വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് നടത്തും.

ഈ അക്കാദമിക വർഷം ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളിലൂടെ ഇടപെടൽ നടത്തും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്താൻ സഹായിക്കുന്ന നൈപുണി വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ നൽകുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യും.

  എൻ ഐ ആർ എഫ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മന്ത്രി ആർ. ബിന്ദു

ജൂൺ 23 മുതൽ 30 വരെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ പരിശീലനം നൽകാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. 18-ാം തീയതി ഒന്നാം വർഷ വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതാണ്. ഈ പദ്ധതി അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാണ്.

അധ്യാപക പരിശീലകർക്കും, അധ്യാപകർക്കും, രക്ഷാകർത്താക്കൾക്കും, കുട്ടികൾക്കുമുള്ള പരിശീലനം നൽകുന്നത് സമൂഹ ശാസ്ത്രജ്ഞർ, ആരോഗ്യശാസ്ത്ര വിദഗ്ധർ എന്നിവർ ചേർന്നാണ്. അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായവും ഇതിനുണ്ടാകും.

മേൽ സൂചിപ്പിച്ച പ്രശ്നങ്ങളുടെ സമൂഹശാസ്ത്ര, മനഃശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തും. ആരോഗ്യ സംരക്ഷണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ പിന്തുണ നൽകാനും ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നു. തുടർന്ന് ഇതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉപയോഗിച്ച് മോഡ്യൂളുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

  എൻ ഐ ആർ എഫ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം: മന്ത്രി ആർ. ബിന്ദു അഭിനന്ദിച്ചു

Story Highlights: ലഹരി, റാഗിങ് എന്നിവയ്ക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Related Posts
അധ്യാപക നിയമനം: സുപ്രീം കോടതി വിധിക്ക് എതിരെ സർക്കാർ നിയമനടപടിക്ക് ഒരുങ്ങുന്നു
Teachers eligibility test

അധ്യാപകരുടെ യോഗ്യതാ പരീക്ഷാ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ Read more

എൻ ഐ ആർ എഫ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം: മന്ത്രി ആർ. ബിന്ദു അഭിനന്ദിച്ചു
NIRF ranking

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ (എൻ ഐ Read more

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളുമായി സർക്കാർ: മന്ത്രി ആർ. ബിന്ദു
Kerala higher education

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു Read more

അധ്യാപകർക്കായുള്ള വൈദ്യുത സുരക്ഷാ ശിൽപശാല മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Electrical Safety Workshop

പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്കായി സംഘടിപ്പിച്ച 'വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും' എന്ന വിഷയത്തിലുള്ള Read more

  അധ്യാപക നിയമനം: സുപ്രീം കോടതി വിധിക്ക് എതിരെ സർക്കാർ നിയമനടപടിക്ക് ഒരുങ്ങുന്നു
മാവേലിക്കര ഐ.ടി.ഐയിലും നഴ്സിംഗ് ഡിപ്ലോമ കോഴ്സിലും അവസരം
Nursing Diploma Course

മാവേലിക്കര ഗവൺമെൻ്റ് ഐ.ടി.ഐയിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 2025-26 Read more

സ്കൂളുകളിൽ ആഘോഷങ്ങൾക്ക് യൂണിഫോം വേണ്ട; വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്
school celebrations uniform

സ്കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികളുടെ Read more

സ്കൂളുകളിൽ കുട്ടികൾക്കെതിരായ അതിക്രമം; ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടെന്ന് മന്ത്രി, കുണ്ടംകുഴിയിൽ പ്രധാനാധ്യാപകനെതിരെ കേസ്
child abuse teachers dismissed

കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുണ്ടംകുഴി ഗവ. Read more

ഹയർ സെക്കൻഡറി അധ്യാപക നിയമന ഉത്തരവിൽ തിരുത്തൽ; നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി
higher secondary teachers

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ Read more

നാലാം ക്ലാസ് പാഠപുസ്തകത്തിലെ പിഴവ്: രചയിതാക്കളെ ഡീബാർ ചെയ്യും; മന്ത്രിയുടെ നിർദ്ദേശം
Class 4 textbook error

നാലാം ക്ലാസ്സിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിൽ പിഴവുകൾ സംഭവിച്ചതിനെ തുടർന്ന് Read more