താലിബാൻ അധിനിവേശ അഫ്ഗാനിൽ നിന്നും അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരീമി യുക്രൈനിലേക്ക് പലായനം ചെയ്തു.സംവിധായിക കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്.
‘സഹോദരന്റെ മക്കളെല്ലാം പെൺകുട്ടികളാണ്, താലിബാന്റെ നിയന്ത്രണത്തിൽ അവർ ഒരിക്കലും സുരക്ഷിതരായിരിക്കില്ല’. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ വിട്ടതെന്ന് സഹ്റാ കരീമി റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
” ഇളയകുഞ്ഞിന്റെ പ്രായം രണ്ടുവയസ്സ് മാത്രമാണ്.ഞങ്ങളുടെ കുടുംബത്തിൽ ഏറെയും പെൺകുട്ടികളാണ്. താലിബാന്റെ നിയന്ത്രണത്തിൽ അവർക്ക് സ്കൂളിൽ പോകാൻ പോലും കഴിയില്ല. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യം വിടാനുള്ള തീരുമാനത്തിൽ എത്തിച്ചത്.
വളരെ ആശങ്കകൾ നിറഞ്ഞതായിരുന്നു യാത്ര.ഞങ്ങൾക്ക് ആദ്യ വിമാനം നഷ്ടമായി. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. അവസാനം അടുത്ത വിമാനം വന്നെത്തി”- സഹ്റാ കരീമി പങ്കുവച്ചു.
അന്താരാഷ്ട്ര തലത്തിൽ താലിബാന് കീഴടങ്ങിയ ശേഷമുള്ള അഫ്ഗാനിലെ പ്രശ്നങ്ങൾ ചർച്ചയാകുന്നതിൽ സഹ്റാ കരീമിക്ക് വലിയ പങ്കാണുള്ളത്.
താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ സിനിമാലോകത്തിന്റെ സഹായം അഭ്യർഥിച്ചുകൊണ്ട് സഹ്റാ കരീമി വീഡിയോ പങ്കുവച്ചിരുന്നു.
Story highlight: Afghan director Sahraa Karimi escapes from Taliban to Ukraine