റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം; 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് അവകാശവാദം

Ukraine Russia conflict

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം വലിയ നാശനഷ്ട്ടങ്ങൾക്ക് കാരണമായി. കിഴക്കൻ യൂറോപ്പിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം. ഒരേസമയം നാല് വ്യോമ കേന്ദ്രങ്ങളിൽ യുക്രൈൻ ആക്രമണം നടത്തിയെന്നും, ഏകദേശം 40 യുദ്ധവിമാനങ്ങൾ തകർത്തെന്നും യുക്രൈൻ അവകാശപ്പെട്ടു. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുക്രൈൻ “ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ്” എന്ന് പേരിട്ട ഈ ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടിയന്തരയോഗം വിളിച്ചു ചേർത്തു. നാളെ ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെ യുക്രൈൻ്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആക്രമണം ഉണ്ടായത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ട്. റഷ്യൻ വ്യോമസേനയ്ക്കെതിരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്ൻ സുരക്ഷാ സർവീസ് അവകാശപ്പെട്ടു.

സൈബീരിയയിലെ ഇർകുട്സ് ഒബാസ്റ്റിലെ ബെലായ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ സ്ഫോടനങ്ങളുടെ ശബ്ദവും പുക ഉയരുന്നതും വ്യക്തമായി കാണാം. ഒന്നര വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് യുക്രൈൻ ഈ ഡ്രോൺ ആക്രമണം നടത്തിയത്.

  റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മുർമാൻസ്കിനടുത്തുള്ള ഒലെന്യ വ്യോമതാവളത്തിലും നിരവധി വിമാനങ്ങൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മുർമാൻസ്കിലെയും ഇർകുട്സിലേയും ആക്രമണങ്ങൾ റഷ്യ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വ്യോമ പ്രതിരോധം ശക്തമാണെന്നാണ് റഷ്യയുടെ വാദം. ഇന്നലെ റഷ്യ യുക്രെയ്നെതിരെ 472 ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് യുക്രൈൻ്റെ ഈ ആക്രമണം.

യുക്രൈൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തതായി അവകാശപ്പെട്ടു. ഇത് റഷ്യൻ വ്യോമസേനയ്ക്കെതിരെയുള്ള യുക്രൈൻ്റെ ശക്തമായ പ്രത്യാക്രമണമായി വിലയിരുത്തപ്പെടുന്നു.

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾക്ക് മുൻപ് ഉണ്ടായ ഈ ആക്രമണം ലോക രാഷ്ട്രങ്ങൾ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

Story Highlights: Ukraine claims to have destroyed 40 Russian warplanes in drone attacks on Russian airbases.

Related Posts
റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Russia earthquake

റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത Read more

  യുക്രെയ്ൻ യുദ്ധം: 50 ദിവസത്തിനുള്ളിൽ കരാറായില്ലെങ്കിൽ റഷ്യക്ക് കനത്തSecondry നഷ്ട്ടം വരുമെന്ന് ട്രംപ്
റഷ്യയുമായുള്ള എണ്ണ ഇടപാട്: ഇന്ത്യയ്ക്കും ചൈനയ്ക്കും ഉപരോധ ഭീഷണിയുമായി നാറ്റോ
Russia oil trade

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ Read more

യുക്രെയ്ൻ യുദ്ധം: 50 ദിവസത്തിനുള്ളിൽ കരാറായില്ലെങ്കിൽ റഷ്യക്ക് കനത്തSecondry നഷ്ട്ടം വരുമെന്ന് ട്രംപ്
Ukraine war deal

യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാനുള്ള കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയുടെ വ്യാപാര പങ്കാളികൾക്കുമേൽ Read more

യുക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിച്ചു; ട്രംപിന് പുടിനിൽ അതൃപ്തി
Ukraine weapon delivery

യുക്രൈനിലേക്കുള്ള ആയുധ വിതരണം അമേരിക്ക പുനരാരംഭിച്ചു. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ നൽകും. Read more

ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്കെതിരായ ആക്രമണത്തെ അപലപിച്ച് റഷ്യ
Iran nuclear attack

ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. അമേരിക്കയുടെ Read more

പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു; അതിർത്തിയിൽ അതീവ ജാഗ്രത
Punjab drone attack

പഞ്ചാബിലെ ഫിറോസ്പൂരിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സുഖ് വീന്ദർ കൗർ Read more

  യുക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിച്ചു; ട്രംപിന് പുടിനിൽ അതൃപ്തി
ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
BrahMos production unit

ലഖ്നൗവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. Read more

ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ; മെയ് 15ന് ഇസ്താംബൂളിൽ ചർച്ച
Russia Ukraine peace talks

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ Read more

പാക് വെടിനിർത്തൽ ലംഘനം; ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു
Ceasefire violation

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു Read more

ഇന്ത്യാ-പാക് സംഘർഷം: രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
Airport closure India Pakistan

ഇന്ത്യാ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു. Read more