കപ്പലിൽ നിന്ന് കാർഗോ വീണ സംഭവം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

cargo spillage

കൊച്ചി◾: കപ്പലിൽ നിന്ന് വീണ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ അടുത്ത് പോകരുതെന്നും, സ്പർശിക്കരുതെന്നും നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ട കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട ലൈബീരിയയുടെ പതാകയുള്ള കപ്പലാണ്. മറൈൻ ഗ്യാസ് ഓയിൽ ആണ് കാർഗോയിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീരത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ചുഴിയിൽപ്പെട്ടാണ് കപ്പൽ ചരിഞ്ഞത്. 28 ഡിഗ്രി വരെ കപ്പൽ ചരിഞ്ഞിട്ടുണ്ട്. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടകരമായ സ്ഥിതിയിലേക്ക് പോകുമെന്ന് നേവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കപ്പലിന്റെ രക്ഷാപ്രവർത്തനം ദക്ഷിണ മേഖല ലേബൽ ആസ്ഥാനത്ത് നിന്ന് നിരീക്ഷിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് കോസ്റ്റ്ഗാർഡിന്റെ കൊച്ചി ആസ്ഥാനത്തുനിന്നും കാർഗോയ്ക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കടലിൽ വീണത് 9 കണ്ടെയ്നറുകളാണ്. കപ്പലിനകത്ത് 24 മുതൽ 30 വരെ ആളുകൾ ഉണ്ടായിരുന്നു. അതിൽ 9 പേർ ലൈഫ് ബോയ് അണിഞ്ഞ് കടലിൽ ചാടിയെങ്കിലും അവരെ മറ്റൊരു കപ്പലിൽ രക്ഷപ്പെടുത്തി.

  കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് രാത്രിയും നാളെയും കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദ്ദേശം

ഉൾക്കടലിൽ കേരള തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത് എന്നാണ് വിവരം. കാർഗോ വടക്കൻ തീരത്ത് എത്താനാണ് സാധ്യത. അല്ലെങ്കിൽ, തീരത്ത് നിന്ന് ഒഴിഞ്ഞു മാറാനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു.

കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്നർ വെള്ളത്തിൽ വീണുവെന്നും, ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായി കോസ്റ്റ് ഗാർഡിൽ നിന്ന് വിവരം ലഭിച്ചു. മനുഷ്യന് അപകടമുണ്ടാക്കുന്നത് ഏത് രീതിയിലെന്ന് ഉറപ്പില്ലെന്നും അധികൃതർ അറിയിച്ചു.

Story Highlights: വിഴിഞ്ഞത്ത് നിന്നുള്ള കപ്പലിൽ നിന്ന് കാർഗോ വീണതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം.

  മെക്സിക്കൻ നാവികസേനയുടെ കപ്പൽ ബ്രൂക്ലിൻ പാലത്തിലിടിച്ച് 2 മരണം
Related Posts
അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ വീണു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
Arabian Sea cargo fall

കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ അറബിക്കടലിൽ വീണു. അപകടകരമായ വസ്തുക്കളാണ് വീണതെന്ന് Read more

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് രാത്രിയും നാളെയും കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദ്ദേശം
swell surge phenomenon

കേരള തീരത്ത് ഇന്ന് രാത്രിയും നാളെയും കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് Read more

മെക്സിക്കൻ നാവികസേനയുടെ കപ്പൽ ബ്രൂക്ലിൻ പാലത്തിലിടിച്ച് 2 മരണം
Brooklyn Bridge accident

ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് Read more

തിരുവനന്തപുരം മര്യനാടിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാടിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരണപ്പെട്ടു. മര്യനാട് അർത്തിയിൽ പുരയിടം Read more

  അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ വീണു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടു; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടതോടെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. തോട്ടപ്പള്ളി മുതൽ പുന്തല വരെയുള്ള Read more