കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിക്കേണ്ട; സുരക്ഷ ഉറപ്പ് നൽകി താലിബാൻ

Anjana

സുരക്ഷ ഉറപ്പ് നൽകി താലിബാൻ
സുരക്ഷ ഉറപ്പ് നൽകി താലിബാൻ
Photo Credit: Facebook

ന്യൂഡൽഹി: കാബൂളിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ  ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഉള്ള സന്ദേശമാണ് അവർ കൈമാറിയത്.

ഇതുസംബന്ധിച്ച് താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തിൽ ഉറപ്പുനൽകിയതായാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്തായാലും, ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. 40 ഓളം പേരെ രക്ഷിച്ചെങ്കിലും ഇനിയും 120 ഓളം എംബസി ജീവനക്കാർ അഫ്ഗാനിലുണ്ട്.കൂടാതെ 200 ഓളം സിഖുകാരും ഹിന്ദുക്കളും കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യൻ എംബസിയിൽ താലിബാന്റെ നിരീക്ഷണമുണ്ടെന്നുള്ളത് ഉറപ്പുള്ളതിനാൽ തിടുക്കപ്പെട്ടുള്ള ഒഴിപ്പിക്കലിന് രാജ്യം മുതിരില്ല. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ. എസ്.ജയ്ശങ്കർ വ്യക്തമാക്കി.

Story highlight: Taliban didn’t want India to evacuate Kabul embassy